മലയാളത്തിലെ പ്രശസ്ത സംവിധായകരിൽ ഒരാളാണ് കണ്ണൻ താമരക്കുളം. ഒരുപിടി ചിത്രങ്ങൾ സംവിധാനം ചെയ്‌തിട്ടുള്ള അദ്ദേഹം ഇപ്പോൾ തന്റെ പേരിൽ ഒരു മാറ്റം വരുത്തിയിരിക്കുകയാണ്. താൻ സംവിധാനം ചെയ്തു ഇനി പുറത്തു വരാനുള്ള വരാൽ എന്ന പുതിയ ചിത്രത്തിന് വേണ്ടിയാണു അദ്ദേഹം തന്റെ പേരിൽ മാറ്റം വരുത്തിയത്. ഇത്രയും നാൾ കണ്ണൻ താമരക്കുളം എന്ന പേരിൽ സിനിമകൾ ഒരുക്കിയ അദ്ദേഹം കണ്ണൻ എന്ന പേരിൽ ആണ് വരാൽ ഒരുക്കിയത്. വരാലിന്റെ പോസ്റ്ററുകളിൽ നിന്നൊക്കെ താമരക്കുളം എന്നത് മാറ്റി കണ്ണൻ എന്ന പേരാണ് വെച്ചിരിക്കുന്നത്. സംഖ്യാശാസ്ത്ര പ്രകാരമാണ് വരാൽ എന്ന സിനിമയിൽ കണ്ണൻ എന്ന് മാത്രം നൽകുന്നതെന്നും, എന്നാൽ ഇനി വരാൻ പോകുന്ന ചിത്രങ്ങളിൽ തന്റെ പേരിന്റെ ഒപ്പം നാടിന്റെ പേര് കൂടെ ചേർക്കുമെന്നും അദ്ദേഹം പറയുന്നു.
തിങ്കൾ മുതൽ വെള്ളി വരെ എന്ന ജയറാം- റിമി ടോമി ചിത്രം സംവിധാനം ചെയ്തു മലയാളത്തിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം ഇതിനോടകം ഒൻപതു ചിത്രങ്ങൾ ആണ് ഒരുക്കിയത്. ആട് പുലിയാട്ടം, അച്ചായൻസ്, ചാണക്യ തന്ത്രം, പട്ടാഭി രാമൻ, വിധി, ഉടുമ്പ്, വിരുന്നു, വരാൽ എന്നിവയാണ് അദ്ദേഹം ഒരുക്കിയ മറ്റു. ചിത്രങ്ങൾ. ഇതിൽ വിരുന്നു എന്ന മലയാളം- തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയാണ്. അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവരാണ് വരാൽ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. ട്വൻറി 20 യ്ക്കു ശേഷം അമ്പതിലധികം താരങ്ങളെ ഉൾപ്പെടുത്തി പുറത്തിറങ്ങുന്ന ചിത്രം എന്നത് കൂടിയാണ് വരാലിന്റെ ഹൈലൈറ്റ്. സുരേഷ് കൃഷ്ണ, ഹരീഷ് പേരടി, രഞ്ജി പണിക്കർ, സെന്തിൽ കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.