മോഹന്ലാല്-ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 വിവാദത്തിൽ പ്രതികരണവുമായി സംവിധായകന് കമല്. ഒ.ടി.ടി. റിലീസ് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്. സിനിമ തിയേറ്ററില് കാണിക്കാണോ അതോ ഒ.ടി.ടി.യില് കാണിക്കണോ എന്നത് നിര്മാതാവിന്റെ സ്വാതന്ത്ര്യം ആണെന്ന് കമൽ വ്യക്തമാക്കി. സിനിമ കാണുക എന്നത് ജനങ്ങളുടെ അവകാശമാണ്, എങ്ങനെ കാണണമെന്ന് ആര്ക്കും നിര്ബന്ധിക്കാന് കഴിയില്ല. അത് അവരുടെ താല്പര്യമാണ്. വീട്ടില് ഇരുന്ന് ചെറിയ സ്ക്രീനില് സിനിമകള് കാണുക എന്നത് എത്രത്തോളം പ്രവര്ത്തികമാണെന്ന് അറിയില്ല. തിയേറ്ററുകളില് പോയിരുന്ന് സിനിമ കാണുന്നത് മലയാളിയുടെ ശീലമാണെന്നും അദ്ദേഹം പറയുകയുണ്ടായി. തിയേറ്റര് ഉടമകളുടെ ആശങ്കയും ചിന്തിക്കേണ്ടത് തന്നെയാണ്. കോവിഡ് പ്രതിസന്ധി കഴിയുമ്പോള് ജനങ്ങള് തിയേറ്ററില് വരും. പണ്ട് ടെലിവിഷന് വന്ന സമയത്ത് ജനങ്ങള് തിയേറ്ററില് വരുന്നില്ല എന്നൊരു പ്രശ്നം വന്നു. അന്ന് നല്ല തിയേറ്ററുകളും സൗകര്യങ്ങളും കൊണ്ടു വന്ന് ആ പ്രതിസന്ധിയെ നേരിടാൻ കഴിഞ്ഞുവെന്നും കമല് വ്യക്തമാക്കി.
ഒടിടി റിലീസ് ആയി ആമസോണ് പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യപ്പെടുകയെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ടീസര് പുറത്തുവിട്ടതിന് പിന്നാലെയാണ് ചിത്രം ഒടിടി റിലീസ് ആണെന്ന വിവരവും അറിയിച്ചത്. ഇതേ തുടര്ന്ന് വിമര്ശനങ്ങളും വിവാദവും ഉയര്ന്നിരുന്നു. കൊവിഡ് സാഹചര്യത്തില് പത്ത് മാസത്തോളമായി പൂട്ടിക്കിടക്കുന്ന തീയേറ്ററുകള് വീണ്ടും തുറക്കുമ്പോള് ദൃശ്യം 2 പോലെയുള്ള ഒരു ചിത്രം റിലീസ് ചെയ്യുന്നത് പ്രേക്ഷകരെ തിയറ്ററിലേക്ക് ആകർഷിക്കാൻ സഹായിക്കുമെന്നാണ് മലയാള സിനിമാലോകം കണക്കുകൂട്ടിയിരുന്നത്. ആശിര്വാദ് സിനിമാസിന്റെ ബാനറില് ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിര്മ്മിച്ചിരിക്കുന്നത്. മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അന്സിബ ഹസ്സൻ, എസ്തർ അനിൽ, സായികുമാര്, കെ.ബി ഗണേഷ് കുമാർ, ജോയ് മാത്യു, അനീഷ് ജി നായർ, അഞ്ജലി നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് വി എസ് വിനായക്. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് അര്ഫാസ് അയൂബ്, സുധീഷ് രാമചന്ദ്രന്. സംഗീതം അനില് ജോണ്സണ്.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.