[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

100 കോടി സിനിമയുടെ റിലീസ് നീണ്ടുപോകുന്നതുണ്ടാക്കുന്ന ബാധ്യത ചെറുതല്ല; ദൃശ്യം 2 ആമസോണിനു വിൽക്കാൻ ഉണ്ടായ കാരണം വെളിപ്പെടുത്തി ആന്റണി പെരുമ്പാവൂർ..!

ഇപ്പോൾ തീയേറ്ററുകൾ പകുതി കപ്പാസിറ്റിയിൽ തുറന്നു പ്രവർത്തിക്കാനുള്ള അനുവാദം സർക്കാർ നല്കിയപ്പോഴും മലയാള സിനിമയിൽ കത്തി നിൽക്കുന്ന വിവാദം ദൃശ്യം 2 എന്ന മോഹൻലാൽ ചിത്രം നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ആമസോണിനു വിറ്റത് ആണ്. മലയാളത്തിലെ തകർന്നു കൊണ്ടിരിക്കുന്ന തീയേറ്റർ വ്യവസായത്തെ രക്ഷിക്കാൻ ഒരു മോഹൻലാൽ ചിത്രത്തിനാണ് സാധിക്കു എന്നും അതിനു പറ്റിയ ചിത്രവുമാണ് ദൃശ്യം 2 എന്ന് തീയേറ്റർ ഉടമകൾ പറയുമ്പോൾ ഡിസംബർ മുപ്പത്തിയൊന്നു വരെ കാത്തിരുന്നിട്ടും തീയേറ്ററുകൾ തുറക്കാനുള്ള ഒരു നടപടിയും ആരും സ്വീകരിക്കുന്നില്ല എന്ന് കണ്ടപ്പോഴാണ് ദൃശ്യം 2 ആമസോണിനു വിറ്റത് എന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പറയുന്നു. 100 കോടി രൂപ മുടക്കി നിര്‍മ്മിച്ച മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ തിയേറ്ററിലെത്തിക്കാനാണ് ദൃശ്യം 2 വിറ്റത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മരക്കാര്‍ റിലീസ് നീണ്ടുപോയപ്പോഴുണ്ടായ പ്രതിസന്ധി വളരെ വലുതാണെന്നും അദ്ദേഹം പറയുന്നു. എപ്പോള്‍ റിലീസ് ചെയ്യാനാകും എന്നറിയാതെ 9 മാസം കാത്തിരുന്നുവെന്നും, പിരിമുറുക്കംമൂലം തളര്‍ന്നു പോയ തന്നെ സഹായിച്ചത്, വരുന്നിടത്തുവച്ചു കാണാം, എല്ലാം മറക്കുക എന്ന മോഹന്‍ലാലിന്റെ വാക്കുകളാണ് എന്നും ആന്റണി പെരുമ്പാവൂർ പറയുന്നു.

100 കോടി രൂപ മുടക്കിയ സിനിമയുടെ റിലീസ് അനന്തമായി നീണ്ടുപോകുന്നതുണ്ടാക്കുന്ന ബാധ്യത ചെറുതല്ല എന്നും കൊവിഡ് കാലത്ത് മരക്കാര്‍ ഒടിടിക്കു വിറ്റിരുന്നുവെങ്കില്‍ മുടക്കിയ പണവും ലാഭവും കിട്ടുമായിരുന്നു എന്നും ആന്റണി വ്യക്തമാക്കുന്നു. പക്ഷെ ആ ചിത്രം തിയറ്ററില്‍ത്തന്നെ ജനം കാണണം എന്നതുകൊണ്ടുതന്നെയാണ് ഇത്രയും നാൾ പിടിച്ചു നിന്നതെന്നും അങ്ങനെ നിൽക്കുന്നത് കൊണ്ടുണ്ടായ സാമ്പത്തിക ബാധ്യത കൂടി തീർക്കാനാണ് ദൃശ്യം 2 വിൽക്കേണ്ടി വന്നതെന്നും അദ്ദേഹം വിശദീകരിച്ചു. അത് വിവാദമാക്കാൻ നോക്കുന്നവർ പലരും എന്തുകൊണ്ടാണ് തനിക്കു അങ്ങനെ ചെയ്യേണ്ടി വന്നതെന്ന് ചിന്തിക്കുന്നില്ല എന്നും ആന്റണി പെരുമ്പാവൂർ പറയുന്നു. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന മോഹൻലാൽ- പ്രിയദർശൻ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ചിത്രമാണ്. സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ ഈ വർഷം മാർച്ച് ഇരുപത്തിയാറിനു മരക്കാർ റിലീസ് ചെയ്യും. അഞ്ചു ഭാഷകളിലായി ആണ് മരക്കാർ റിലീസിനെത്തുക.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.