ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് കുതിക്കുന്ന ടോവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണത്തിന് രണ്ടാം ഭാഗം ഉണ്ടാകാനുള്ള സാധ്യത വെളിപ്പെടുത്തി സംവിധായകൻ ജിതിൻ ലാൽ. നവാഗതനായ ജിതിൻ ഒരുക്കിയ ഈ ചിത്രം മൂന്ന് കാലഘട്ടങ്ങളിൽ നടക്കുന്ന കഥയാണ് പറയുന്നത്. പ്രപഞ്ച സൃഷ്ടാവ് എന്ന കഥാപാത്രമായി ശബ്ദത്തിലൂടെ മോഹൻലാലും ഭാഗമായ ഈ ചിത്രം അവസാനിക്കുന്നതും ഒരു രണ്ടാം ഭാഗത്തിന്റെ സാദ്ധ്യതകൾ തുറന്നിട്ടുകൊണ്ടാണ്.
കുഞ്ഞിക്കേളു, മണിയൻ, അജയൻ എന്നീ കഥാപാത്രങ്ങളാണ് ടോവിനോ ഈ ചിത്രത്തിൽ ചെയ്യുന്നത്. അതിൽ തന്നെ ഏറ്റവും കൂടുതൽ സ്ക്രീൻ ടൈം ഉള്ളത് അജയൻ എന്ന കഥാപാത്രത്തിനാണ്. അത്കൊണ്ട് തന്നെ കുഞ്ഞിക്കേളു, മണിയൻ എന്നീ കഥാപാത്രങ്ങളുടെ ഭൂതകാലത്തെ കൂടുതൽ കാണിക്കുന്ന രീതിയിൽ ഒരു രണ്ടാം ഭാഗം ഒരുക്കണമെന്ന് ആഗ്രഹം ഉണ്ടെന്നും സംവിധായകൻ ജിതിൻ പറയുന്നു. ആദ്യ ഭാഗത്തിൽ ശബ്ദ സാന്നിധ്യമായി എത്തുന്ന മോഹൻലാൽ രണ്ടാം ഭാഗത്തിൽ പ്രധാന കഥാപാത്രങ്ങളിൽ ഒന്നായി പ്രത്യക്ഷപ്പെടുമോ എന്ന് ചോദിക്കുന്നവരുമേറെ.
മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും വേഷമിട്ട ഈ ചിത്രം ടു ഡി, ത്രീഡി ഫോര്മാറ്റുകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.