യുവതാരം ആസിഫ് അലിക്ക് 2024 എന്ന വർഷം കരിയറിലെ ഏറ്റവും മികച്ച വർഷമായി മാറുകയാണ്. അദ്ദേഹം നായകനായ ഏറ്റവും പുതിയ ചിത്രമായ കിഷ്കിന്ധാ കാണ്ഡവും വമ്പൻ പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ആസിഫ് അലിയും വിജയരാഘവനും പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം രചിച്ചത് ബാഹുൽ രമേശും സംവിധാനം ചെയ്തത് ദിൻജിത് അയ്യത്താനുമാണ്. ഇതിലെ അജയൻ എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് അസഡിഫ് അലി കാഴ്ച വെച്ചത്.
ഫോറെസ്റ് ഓഫീസറായ അജയൻ എന്ന കഥാപാത്രത്തിന്റെ അന്തർസംഘര്ഷങ്ങളെ അതിമനോഹരമായാണ് ആസിഫ് അലി അവതരിപ്പിച്ചത്. അച്ഛനുമായും ഭാര്യയുമായും ചേട്ടനുമായുമെല്ലാമുള്ള അജയന്റെ ബന്ധങ്ങൾ വളരെ റിയലിസ്റ്റിക് ആയി തന്നെ വെള്ളിത്തിരയിലെത്തിക്കാൻ ആസിഫ് അലിക്ക് സാധിച്ചു. അജയന്റെ സങ്കടങ്ങളും ഭയവും സത്യത്തിൽ നിന്നുള്ള ഒളിച്ചോട്ടവും അച്ഛനോടുള്ള സ്നേഹവും തുടങ്ങി ഒരു സാധാരണക്കാരന്റെ വൈകാരിക തലങ്ങളിലൂടെയെല്ലാം ആസിഫ് അലി അനായാസമായാണ് സഞ്ചരിച്ചത്.
2024 ഒരു നടനെന്ന നിലയിൽ ആസിഫ് അലിയുടെ വർഷമാണ് എന്ന് നിസംശയം പറയാം. തലവൻ എന്ന ചിത്രത്തിലെ കാർത്തിക് എന്ന പോലീസ് ഓഫീസർ, ലെവൽ ക്രോസ്സ് എന്ന ചിത്രത്തിലെ രഘു എന്ന കഥാപാത്രം, അഡിയോസ് അമിഗോയിലെ അഴിഞ്ഞാടി നടക്കുന്ന പ്രിൻസ്, ഇപ്പോൾ കിഷ്കിന്ധാ കാണ്ഡത്തിലെ അജയൻ എന്നിവ ഈ നടന്റെ പ്രതിഭ വിളിച്ചോതുന്ന പ്രകടനങ്ങളാണ്. മലയാള സിനിമയുടെ യുവതലമുറയിലെ ഏറ്റവും മികച്ച നടന്മാരുടെ കൂട്ടത്തിലാണ് തന്റെ സ്ഥാനം എന്ന് ആസിഫ് അലി വിളിച്ചു പറയുന്ന കാലമാണ് കടന്നു പോകുന്നത്.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.