മലയാളത്തിലെ എക്കാലത്തെയും മികച്ച ഫാമിലി ത്രില്ലറാണ് ദൃശ്യം. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രം മലയാളത്തിലെ ഇന്ഡസ്ട്രി ഹിറ്റ് കൂടിയായിരുന്നു. ദൃശ്യം സിനിമയിലെ മോഹൻലാലിന്റെ പ്രകടനം ഒരുപാട് നിരൂപ പ്രശംസകളും നേടിയിരുന്നു. ഒരുപാട് ഭാഷകളിലേക്ക് പിന്നീട് ദൃശ്യം റീമേക്ക് ചെയ്യുകയുണ്ടായി. ദൃശ്യം സിനിമയിലെ ഒരു രംഗത്തിൽ മോഹൻലാൽ നൽകിയ ഭാവത്തെയും പകരം വെക്കാൻ സാധിക്കാത്ത പ്രകടനത്തെ കുറിച്ചു ജീത്തു ജോസഫ് ഒരു അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ്.
ദൃശ്യത്തിലെ ജോർജ്ജുകുട്ടി എന്ന കഥാപാത്രത്തിന്റെ ഭാവങ്ങളും പ്രതികരണങ്ങളും തനിക്ക് വ്യക്തമായി അറിയാമായിരുന്നു എന്നും എന്നാൽ ഒരേ ഒരു രംഗത്തിൽ മാത്രമായിരുന്നു ഇന്നതാണ് വേണ്ടതെന്ന് തനിക്ക് അറിയില്ലായിരുന്നു എന്ന് ജീത്തു ജോസഫ് തുറന്ന് പറയുകയുണ്ടായി. ജോർജ്ജുകുട്ടിയെ കാണാൻ വീട്ടിൽ പോലീസുകാർ വന്ന് സംസാരിച്ചു കൊണ്ടിരിക്കുന്നതായിരുന്നു ഷോട്ട്. അവിടെ എന്താണ് നായകൻ നൽകേണ്ട റിയാക്ഷൻ എന്ന് തനിക്ക് ലാല്ലേട്ടനോട് പറഞ്ഞു കൊടുക്കാൻ സാധിച്ചില്ല എന്ന് ജീത്തു ജോസഫ് വ്യക്തമാക്കി. ജോർജ്ജുകുട്ടിയുടെ ഭാര്യയായ റാണി പോലീസുക്കാരോട് പറയുന്നത് മണ്ടത്തരം ആണെന് മനസ്സിലാക്കി ഞെട്ടൽ മുഖത്ത് വരാതെ ഉള്ളിൽ ഒരു പിടച്ചിലും എന്നാൽ പുറമെ കാണിക്കാനും പാടില്ല എന്നതാണ് നായകൻ അവിടെ കൊടുക്കേണ്ട റിയാക്ഷൻ. ആക്ഷൻ പറഞ്ഞപ്പോൾ ലാല്ലേട്ടൻ എന്തോ ചെയ്തു, അതാണ് അവിടെ വേണ്ടിയിരുന്ന യഥാർത്ഥ റിയാക്ഷൻ എന്ന് ജീത്തു ജോസഫ് അഭിമുഖത്തിൽ തുറന്ന് പറയുകയുണ്ടായി. ദൃശ്യം ഒരു ഫാമിലി ത്രില്ലർ ആയിട്ടാണ് എല്ലാ പ്രേക്ഷകരും കാണുന്നതെന്നും പക്ഷേ താൻ ഇപ്പോഴും ഒരു ഒരു ഫാമിലി ഡ്രാമ ആയിട്ടാണ് ദൃശ്യത്തെ കാണുന്നതെന്ന് സംവിധായകൻ വ്യക്തമാക്കി.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.