മലയാള സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളാണ് ജയരാജ്. വിനോദ ചിത്രങ്ങൾക്കൊപ്പം തന്നെ കലാമൂല്യമുള്ള ചിത്രങ്ങളും ചെയ്യുന്ന അദ്ദേഹം ഒരുക്കിയ പല ചിത്രങ്ങളും ഇന്നും പ്രേക്ഷകരുടെ പ്രീയപ്പെട്ട ചിത്രങ്ങളാണ്. വലിയ ചിത്രങ്ങളും ചെറിയ ചിത്രങ്ങളും മാറി മാറി ചെയ്യുന്ന സംവിധായകനുമാണ് അദ്ദേഹ തന്റെ നവരസ സീരീസിൽ ഉള്ള ചിത്രങ്ങളിലൂടെയും അദ്ദേഹം വളരെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ, ഒറ്റ ദിവസം തന്നെ താൻ സംവിധാനം ചെയ്ത മൂന്നു ചിത്രങ്ങൾ സെൻസറിങ്ങിനു എത്തിക്കാത്ത അപൂർവ നേട്ടത്തിന് ഉടമയായിരിക്കുകയാണ് ജയരാജ്. അദ്ദേഹം ഒരുക്കിയ മൂന്നു ചിത്രങ്ങൾ ആണ് കഴിഞ്ഞ ദിവസം സെൻസർ ചെയ്യപ്പെട്ടത്. അവൾ, നിറയെ തത്തകൾ ഉള്ള മരം, പ്രകാശം പരത്തുന്ന പെൺകുട്ടി എന്നീ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം സെൻസർ ചെയ്യപ്പെട്ടത്. ലെനിൻ സിനിമാസിൽ രാവിലെ എട്ടു മണി, പത്തു മണി, ഉച്ചക്ക് രണ്ടു മണി എന്നീ സമയങ്ങളിൽ ആണ് ഈ മൂന്നു ചിത്രങ്ങളുടെ സെൻസറിങ് നടന്നത്.
കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സമയത്താണ് അദ്ദേഹ ഈ മൂന്നു ചിത്രങ്ങളും തീർത്തു സെൻസറിങ്ങിനു എത്തിച്ചത് എന്നതും പ്രശംസനീയമായ കാര്യമാണ്. ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള ഒൻപതു മാസം കൊണ്ട് അഞ്ചു ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത്. ടി പദ്മനാഭന്റെ കഥ ആസ്പദമാക്കിയുള്ള പ്രകാശം പരത്തുന്ന പെൺകുട്ടി, എം ടി രചിച്ച സ്വർഗം തുറക്കുന്ന സമയം, ജയരാജ് തന്നെ രചിച്ച നിറയെ തത്തകൾ ഉള്ള മരം, അവൾ, പ്രമദവനം എന്നിവയാണ് ആ അഞ്ചു ചിത്രങ്ങൾ. സ്വർഗം തുറക്കുന്ന സമയത്തിൽ, അന്തരിച്ചു പോയ നെടുമുടി വേണു ആണ് നായകൻ എങ്കിൽ, പ്രകാശം പരത്തുന്ന പെൺകുട്ടിയിൽ ബാലതാരം മീനാക്ഷിയും അവൾ എന്ന ചിത്രത്തിൽ സുരഭി ലക്ഷ്മിയും അഭിനയിച്ചിരിക്കുന്നു. പ്രമദവനത്തിലെ നായകൻ ഉണ്ണി മുകുന്ദൻ ആണ്. ഈ അഞ്ചു ചിത്രങ്ങളിൽ മൂന്നെണ്ണത്തിന്റെ സെൻസറിങ് ഇന്നലെ നടന്നു കഴിഞ്ഞു. ഇനി രണ്ടു ചിത്രം കൂടി സെൻസർ ചെയ്യാൻ ബാക്കിയുണ്ട്. സ്വർഗം തുറക്കുന്ന വഴി, പ്രമദവനം എന്നിവയാണവ.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.