കാർത്തി നായകനായ സൂപ്പർ ഹിറ്റ് ചിത്രം തീരൻ അധികാരം ഒൻഡ്രു സംവിധാനം ചെയ്തു വലിയ ശ്രദ്ധ നേടിയെടുത്ത സംവിധായകനാണ് എച് വിനോദ്. അതിനു ശേഷം തല അജിത് നായകനായ സൂപ്പർ ഹിറ്റ് ചിത്രം നേർക്കൊണ്ട പാർവൈ, അജിത് തന്നെ നായകനായ ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രമായ വലിമയ് എന്നിവയും സംവിധാനം ചെയ്ത എച് വിനോദ്, ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നതും അജിത് നായകനായ ഒരു ത്രില്ലർ ചിത്രമാണ്. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരാണ് ഇതിലെ നായികാ വേഷം ചെയ്യുന്നത്. എന്നാലിപ്പോൾ ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, ഈ അജിത് ചിത്രം കഴിഞ്ഞാൽ എച് വിനോദ് പ്ലാൻ ചെയ്യുന്നത് ഉലക നായകൻ കമൽ ഹാസൻ നായകനായ ഒരു പൊളിറ്റിക്കൽ ഡ്രാമ ആണെന്നാണ്. വിനോദ് പറഞ്ഞ കഥ കമൽ ഹാസന് ഇഷ്ടമായെന്നും വാർത്തകൾ പറയുന്നു.
ഇൻഡസ്ട്രി ഹിറ്റായി മാറിയ വിക്രത്തിനു ശേഷം കമൽ ഹാസൻ ചെയ്യാൻ പോകുന്നത് ഷങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 ആണ്. ഈ ചിത്രം പൂർത്തിയാക്കിയതിനു ശേഷമായിരിക്കും എച് വിനോദ് ഒരുക്കുന്ന ചിത്രം തുടങ്ങുകയെന്നാണ് സ്ഥിതീകരിക്കാത്ത വിവരങ്ങൾ പറയുന്നത്. എന്നാൽ ഇതിനു മുൻപ് കമൽ ഹാസൻ കമ്മിറ്റ് ചെയ്ത മഹേഷ് നാരായണൻ ചിത്രമായിരിക്കും ഇന്ത്യൻ 2 കഴിഞ്ഞാരംഭിക്കുകയെന്നും വാർത്തകൾ വരുന്നുണ്ട്. ഇവ കൂടാതെ ലോകേഷ് കനകരാജ് ഒരുക്കാൻ പോകുന്ന വിക്രം 3 യും കമൽ ഹാസൻ കമ്മിറ്റ് ചെയ്ത ചിത്രമാണ്. ആ ചിത്രം നിർമ്മിക്കാൻ പോകുന്നതും കമൽ ഹാസനാണ്. പാ രഞ്ജിത് ഒരുക്കാൻ പോകുന്ന ഒരു ചിത്രവും കമൽ ഹാസൻ ചെയ്യുമെന്ന് വാർത്തകളുണ്ട്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.