‘താന്തോന്നി’ ക്കു ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്’ ഐസിയു’. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റിലും പോസ്റ്ററും സോഷ്യൽ മീഡിയയിലൂടെ പ്രവർത്തകർ പുറത്തു വിട്ടിരിക്കുകയാണ്. നടൻ പൃഥ്വിരാജാണ് പോസ്റ്റർ പുറത്തിറക്കിയത്. ബിബിൻ ജോർജ്, ബാബുരാജ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രം നിർമ്മിക്കുന്നത് മിനി സ്റ്റുഡിയോയുടെ ബാനറിൽ ജെയിൻ പോളാണ്.
2019ലായിരുന്നു ജോർജ് വർഗീസ് പൃഥ്വിരാജിനെ നായകനാക്കി താന്തോന്നി ചിത്രം പുറത്തിറക്കിയത്. പൃഥ്വിരാജ് എന്ന നടന് വലിയൊരു ആരാധക വൃന്ദത്തെ സൃഷ്ടിച്ചു കൊടുത്ത ചിത്രം കൂടിയായിരുന്നു താന്തോന്നി. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളും ഡയലോഗുകൾ ഒക്കെ സോഷ്യൽ മീഡിയയിൽ ഇപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഏറ്റവും പുതിയ ചിത്രം ഐസിയു ലേക്ക് വരുമ്പോഴും ആരാധകർ ഏറെ പ്രതീക്ഷയിലാണ്. ചിത്രത്തിൻറെ പോസ്റ്ററിനു താഴെ ആരാധകർ ആശംസകള്‍ അറിയിച്ചിട്ടുണ്ട്. സെലിബ്രിറ്റികളടക്കം ഏറ്റവും പുതിയ ചിത്രത്തിന് സപ്പോർട്ടുമായി രംഗത്തെത്തിയിട്ടുണ്ട്.
സന്തോഷ് കുമാർ ആണ് ചിത്രത്തിന് തിരക്കഥയും കഥയും സംഭാഷണവും നിർവഹിക്കുന്നത്. ഛായാഗ്രഹണം ലോകനാഥൻ ശ്രീനിവാസൻ ആണ് . എഡിറ്റിംഗ് ലിജോപോൾ ,മ്യൂസിക് ചെയ്യുന്നത് ജോസ് ഫ്രാങ്കിളിൻ പ്രൊഡക്ഷൻ കാൻട്രോളർ ഷിബു ജി സുശീലൻ,, ചീഫ് അസോസിയേറ്റ് ഡയറക്ടർ സജി സുകുമാർ എന്നിവരാണ്. പ്രോജക്ട് ഡിസൈനർ രമേശ് തെക്കേപ്പാട്ട്,കലാസംവിധാനം ബാവ, സ്റ്റിൽ നൗഷാദ്, കോസ്റ്റ്യും നിർവഹിക്കുന്നത് സ്റ്റെഫി സേവ്യർ, മേക്കപ്പ്-റോണക്‌സ്, ഫിനാൻസ് കാൻട്രോളർ എം. എസ്. അരുൺ, ഡിസൈൻ ടെൻപോയിന്റ് തുടങ്ങിയവരാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.