2017 ഇൽ മലയാള സിനിമ ഏറ്റവും കൂടുതൽ ചർച്ച ചെയ്തത് ഒടിയൻ എന്ന ചിത്രത്തെ കുറിച്ചും ആ ചിത്രത്തിന് വേണ്ടി മോഹൻലാൽ നടത്തിയ രൂപ മാറ്റത്തെ കുറിച്ചും ആയിരിക്കും. മലയാള സിനിമയിലെ ഏറ്റവും വലിയ ചിത്രം ആയി ഒരുങ്ങുന്ന ഒടിയൻ 2018 ഇൽ റിലീസ് ചെയ്യും. വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ഒടിയൻ മാണിക്യൻ എന്ന കഥാപാത്രത്തിന്റെ മുപ്പതു വയസുള്ള കാലഘട്ടം അവതരിപ്പിക്കാൻ വേണ്ടി മോഹൻലാൽ അമ്പതു ദിവസം കൊണ്ട് തന്റെ ശരീരഭാരം 18 കിലോയോളം കുറക്കുകയും മീശ വടിച്ചു തന്റെ പുതിയ ലുക്കിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. വിസ്മയിപ്പിക്കുന്നതായിരുന്നു മോഹൻലാലിൻറെ രൂപ മാറ്റം എന്ന് പറയേണ്ടി വരും. ചെറുപ്പക്കാരനെ പോലെ കാലവും യൗവനവും തിരിച്ചു പിടിച്ചു മോഹൻലാൽ എത്തിയപ്പോൾ ആരാധകർ ആവേശത്തിലായി. ഇപ്പോഴിതാ മോഹൻലാലിൻറെ ഒടിയൻ ലൂക്കിനെ കുറിച്ച് വാചാലനാകുന്നത് മോഹൻലാലിനെ സിനിമയിൽ അവതരിപ്പിച്ച പ്രശസ്ത സംവിധായകൻ ഫാസിൽ ആണ് .
മോഹന്‍ലാലിന്റെ രുപമാറ്റം മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ ആദ്യം കണ്ട പയ്യനെ ഓര്‍മിപ്പിക്കുന്നതാണെന്നാണ് ഫാസില്‍ കഴിഞ്ഞ ദിവസം മനോരമയുടെ ന്യൂസ് മേക്കർ 2016 പുരസ്‍കാര ദാന വേളയിൽ വെച്ച് പറഞ്ഞത്. പുലിമുരുകന്റെ അപ്പുറം പുലിഒടിയനൊക്കെ ആയി വരാനുള്ള തയ്യാറെടുപ്പിലാണ് ലാലെന്നും ഫാസിൽ തമാശ രൂപേണ പറയുകയും ചെയ്തു. ഫാസിലിന്റെയും ആദ്യ ചിത്രമായ മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ വില്ലനായി ആണ് മോഹൻലാൽ അരങ്ങേറിയത്. പിന്നീട് മോഹൻലാലിനെ വെച്ച് നിരവധി ചിത്രങ്ങൾ ഫാസിൽ ഒരുക്കിയിട്ടുണ്ട്. മണിച്ചിത്രത്താഴാണ് അതിൽ ഏറ്റവും പ്രശസ്തമായ ചിത്രം.
ഫാസിലിനെ കൂടാതെ ജോഷി, ഫാസില്‍, സത്യന്‍ അന്തിക്കാട്, സിബി മലയില്‍ തുടങ്ങിയവരും കഴിഞ്ഞ ദിവസത്തെ ചടങ്ങളിൽ പങ്കെടുക്കുകയും മോഹൻലാലിനെ കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങളും മോഹൻലാലിനൊപ്പമുള്ള തങ്ങളുടെ അനുഭവങ്ങളും പങ്കു വെക്കുകയും ചെയ്തു. ലാല്‍ ഭയങ്കര കുറുമ്പനാണെന്നു സത്യൻ അന്തിക്കാട് പറഞ്ഞതും സദസ്സിൽ ചിരി പടർത്തി. മനോരമ ന്യൂസിന്റെ ‘ന്യൂസ് മേക്കര്‍ 2016’ പുരസ്‌കാരം മോഹന്‍ലാലിനു ഈ സംവിധായകർ എല്ലാവരും ചേർന്നാണ് സമ്മാനിച്ചത്.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്‍കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
This website uses cookies.