മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളാണ് ഭദ്രൻ. 1982 ൽ പുറത്തിറങ്ങിയ എന്റെ മോഹങ്ങൾ പൂവണിഞ്ഞു എന്ന ചിത്രത്തിലൂടെയാണ് ഭദ്രൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. മലയാളികൾ എന്നും ഓർത്തിരിക്കുന്ന ഒരുപിടി നല്ല ചിത്രങ്ങൾ അദ്ദേഹം 3 പതിറ്റാണ്ടുകളായി സമ്മാനിച്ചിട്ടുണ്ട്. അയർ ദി ഗ്രെറ്റ്, സ്പടികം, അങ്കിൾ ബൺ, ഒളിമ്പ്യൻ അന്തോണി ആദം തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ കരിയറിൽ ഏറെ ശ്രദ്ധേ നേടിയത്. ഭദ്രന്റെ ഫേസ്ബുക് പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയം ആയിരിക്കുന്നത്. സുരേഷ് ഗോപിയെ നായകനാക്കി ഒരുക്കിയ യുവതുർക്കി എന്ന സിനിമയിലെ രംഗത്തെ കുറിച്ചു ഭദ്രൻ സൂചിപ്പിച്ചിരിക്കുകയാണ്. ഒരു ജീവനുള്ള എലിയെ തീറ്റിക്കുക എന്ന് പറയുന്നതും കടിപ്പിക്കുക എന്ന് പറയുന്നതും ഒരേ അർത്ഥം അല്ലയെന്നും ആനയും ആടും പോലുള്ള അന്തരം ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
കുറിപ്പിന്റെ പൂർണരൂപം :
ഒരു അഭിമുഖത്തിന് പ്രാധാന്യം കൊടുക്കാൻവേണ്ടി, സാമൂഹ്യമാധ്യമങ്ങൾ കാണിക്കുന്ന ഈ Twist & Turns പലപ്പോഴും എനിക്ക് അരോചകമായി തോന്നാറുണ്ട്. ഒരു ജീവനുള്ള എലിയെ തീറ്റിക്കുക എന്ന് പറയുന്നതും, കടിപ്പിക്കുക എന്ന് പറയുന്നതും ഒരേ അർഥം അല്ല. ആനയും ആടും പോലുള്ള അന്തരമുണ്ട്.
ദയവായി സഹോദരാ, സിനിമ കാണുക. ഒരു രംഗത്തിന്റെ Grandeur നു വേണ്ടി അതിന്റെ റിയലിസവും ഉദ്വെഗവും ചോർന്നു പോകാതെ നിലനിർത്തേണ്ടത് ആ സന്ദർഭത്തിന്റെ ആവശ്യം ആയ കൊണ്ട് അതിന്റെ Maker -ക്ക് ചില നിർണായക തീരുമാനങ്ങൾ സിനിമക്ക് വേണ്ടി ആ കഥാപാത്രത്തെ കൊണ്ട് ചെയ്യിക്കേണ്ടിവരാറുണ്ട്. ഇതൊരു given & take policy പോലെ കാണാറുള്ളൂ; അല്ലെങ്കിൽ കാണേണ്ടത്.
സ്ഫടികം സിനിമയിലെ ആടുതോമയെ അതിന്റെ എല്ലാ അർഥത്തിലും ഉൾകൊണ്ട്, മോഹൻലാൽ ഏതെല്ലാം അപകട സാദ്ധ്യതകൾ പതിയിരുന്നിട്ടും, ചങ്കൂറ്റത്തോടെ ചെയ്തത് കൊണ്ടാണ് ആ കഥാപാത്രം ഇന്നും അനശ്വരമായി ജീവിക്കുന്നത്.
ഹിമാലയത്തിൻ്റെ ചുവട്ടിൽ നിന്ന്, മുകളിലേക്ക് നോക്കിയത് കൊണ്ട് മാത്രം ആ കൊടുമുടി കയ്യടക്കി എന്നാകില്ല. അത് കയറുക തന്നെ ചെയ്യണം. അഗ്രത്തിൽ ചെല്ലുന്നവനെയാണ് നമ്മൾ ഹീറോ എന്ന് വിളിക്കുക. അഭിനയിക്കാൻ വരുമ്പോൾ M.P ആയാലും പ്രധാന മന്ത്രി ആയാലും സെറ്റിനകത്ത് അവർ കഥാപാത്രം ആവുകയാണെന്നു ഒരു സാമാന്യ മലയാളി മനസ്സിലാക്കേണ്ടതാണ്.
സ്നേഹത്തോടെ, ഭദ്രൻ.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.