കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആറാട്ട്. മലയാള സിനിമ കണ്ട ഏറ്റവും വലിയ ആഗോള റിലീസുകളിൽ ഒന്നായി ഈ ചിത്രം ഈ വരുന്ന ഫെബ്രുവരി പതിനെട്ടിന് ആണ് റിലീസ് ചെയ്യുക. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുകയും നിർമ്മാണ പങ്കാളിത്തം വഹിക്കുകയും ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ഉദയ കൃഷ്ണയാണ്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ ഈ ചിത്രത്തിൽ എത്തിയിരിക്കുന്നത്. ഒരു മാസ്സ് മസാല എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന് ബി ഉണ്ണികൃഷ്ണൻ പറയുന്നു. പൂർണമായും വിപണി ലക്ഷ്യമാക്കിയ വലിയ ചിത്രമാണ് ആറാട്ട് എന്നും പ്രേക്ഷകരെ രസിപ്പിക്കുന്ന, മറ്റൊന്നും ചിന്തിക്കാതെ രണ്ടര മണിക്കൂർ ആസ്വദിച്ച് കാണാനാവുന്ന ഒരു വിനോദ ചിത്രം മാത്രമായാണ് ഇത് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
പ്രേക്ഷകർ കാണാനിഷ്ടപ്പെടുന്ന മോഹൻലാലായിരിക്കും ആറാട്ടിലേത് എന്ന് പറഞ്ഞ സംവിധായകൻ, ഈ കൊറോണക്കാലത്ത് എല്ലാവരും നിരാശയിലിരിക്കുമ്പോൾ നല്ല പ്ലസന്റായുള്ള, യാതൊന്നും ആലോചിക്കാതെ കാണാവുന്ന ഒരു തട്ടുപൊളിപ്പൻ പടം ചെയ്യാമോ എന്നുള്ള മോഹൻലാലിന്റെ ചോദ്യമാണ് ഈ ചിത്രത്തിലേക്ക് നയിച്ചത് എന്നും പറയുന്നു. തനിക്കു ഈ ചിത്രത്തെ കുറിച്ച് ഒരു അവകാശവാദങ്ങളുമില്ല എന്നും പ്രേക്ഷകർ കാലാകാലങ്ങളായി കണ്ടുവരുന്ന മാസ് എന്റർടെയ്റുകളുടെ കൂട്ടത്തിലേക്ക് ഒന്നുകൂടി എന്ന നിലയിൽ മാത്രമാണ് ഇത് ഒരുക്കിയത് എന്നും അദ്ദേഹം പറഞ്ഞു. അത് പ്രേക്ഷകരെ എന്റർടെയ്ൻ ചെയ്യിച്ചാൽ തനിക്കു സന്തോഷം, അത്രയേ ഉള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ അതിഥി വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ ഒരുപാട് താരങ്ങൾ അണിനിരന്നിട്ടുണ്ട്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.