[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പരിഹാസങ്ങൾക്കു മറുപടിയുമായി കാജൽ അഗർവാൾ..!

തെന്നിന്ത്യയിലെ പ്രശസ്ത നായികാ താരങ്ങളിൽ ഒരാളാണ് കാജൽ അഗർവാൾ. തെന്നിന്ത്യൻ സിനിമയിൽ മാത്രമല്ല സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രങ്ങളിലും കാജൽ നായികാ വേഷം ചെയ്തിട്ടുണ്ട്. ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഹേ സിനാമിക എന്ന തമിഴ് ചിത്രമാണ് കാജലിന്റെ അടുത്ത റിലീസ്. വരുന്ന മാർച്ചു മൂന്നിന് ആണ് ഈ ചിത്രം റിലീസ് ചെയ്യുക. കഴിഞ്ഞ വർഷമാണ് കാജൽ വിവാഹിതയായത്. ഇപ്പോൾ ഗര്ഭിണിയുമാണ് താരം. എന്നാൽ ആ സമയത്തു ശരീര ഭാരം വർധിച്ചപ്പോൾ പരിഹാസങ്ങളുമായി എത്തിയ ചിലർക്ക് മറുപടി നൽകുകയാണ് കാജൽ അഗർവാൾ. ശരീരഭാരം വര്‍ധിച്ചതിന്റെ പേരില്‍ ചിലര്‍ തന്നെ പരിഹസിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഇത്തരത്തില്‍ ഒരു കുറിപ്പ് പങ്കുവയ്ക്കുന്നതെന്ന് താരം പറയുന്നു. ബോഡി ഷെയ്മിങ്ങിനെതിരേ ശക്തമായ സന്ദേശവുമായി ആണ് കാജൽ ഇത്തവണ എത്തിയിരിക്കുന്നത്. തന്റെ ജീവിതത്തിലെ മനോഹരമായ ഒരു ഘട്ടത്തിലൂടെയാണ് താനിപ്പോൾ കടന്നു പോകുന്നത് എന്ന് കാജൽ പറയുന്നു. തന്റെ ജീവിതത്തിലും ശരീരത്തിലും വീട്ടിലും അതിനേക്കാളുപരി തന്റെ തൊഴിലിടത്തിലും മാറ്റങ്ങള്‍ വരുന്നു എന്നും എന്നാല്‍ ബോഡിഷെയ്മിങ് നടത്തുന്ന ഈ കമന്റുകള്‍ ഒരിക്കലും നമ്മളെ ജീവിതത്തിൽ സഹായിക്കുകയില്ല എന്നും കാജൽ പറയുന്നു. ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ എന്നാണ് കാജൽ കുറിക്കുന്നത്.

ഗര്‍ഭകാലത്ത് നമ്മുടെ ശരീരം ധാരാളം മാറ്റങ്ങളിലൂടെ കടന്നുപോകും എന്നും ശരീര ഭാരം വർധിക്കുന്നതും ഹോര്മോണുകളിൽ മാറ്റങ്ങൾ ഉണ്ടാകുന്നതും സ്തനവും വയറുമെല്ലാം വലുതാകുന്നതും അതിന്റെ ഭാഗമാണെന്നും കാജൽ പറയുന്നു. ഒരാളുടെ ശരീരം വികസിക്കുമ്പോള്‍ സ്‌ട്രെച്ച് മാര്‍ക്കുകള്‍ ഉണ്ടാകുമെന്നും ചിലപ്പോള്‍ മുഖക്കുരു വരുകയും ക്ഷീണം തോന്നുകയും മാനസികാവസ്ഥ മാറിക്കൊണ്ടിരിക്കുകയും ചെയ്യുമെന്നും കാജൽ കുറിക്കുന്നു. ഈ സമയത്തെ നെഗറ്റീവ് ചിന്തകൾ ദോഷം ചെയ്യുമെന്നും താരം പറയുന്നു. കുഞ്ഞു ജനിച്ചാൽ ശരീരം പഴയ പോലെ ആവാൻ സമയം എടുക്കുമെന്നും ചിലപ്പോൾ ഒരിക്കലും ആയില്ലെന്നും വരുമെന്നും കാജൽ വിശദീകരിക്കുന്നു. ഈ മാറ്റങ്ങളെല്ലാം സ്വാഭാവികമാണ്, ഇതെല്ലാം അസാധാരണമാണെന്ന് കരുതുകയോ സമ്മർദത്തിൽ ആവുകയോ ചട്ടക്കൂടിനുള്ളിൽ പെടുകയോ ചെയ്യേണ്ടതില്ല എന്നും ഇതൊക്കെ ഒരു കുഞ്ഞിന് ജന്മം നല്‍കുന്നതിന്റെ ഭാഗമാണെന്ന് മാത്രം മനസ്സിലാക്കുക എന്നും പറഞ്ഞാണ് കാജൽ നിർത്തുന്നത്.

ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം

https://www.instagram.com/p/CZtqu8VhMuz/

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.