കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തിയ ആറാട്ട് എന്ന മാസ്സ് മസാല എന്റെർറ്റൈനെർ ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു മുന്നേറുകയാണ്. വെള്ളിയാഴ്ച റിലീസ് ചെയ്ത ഈ ചിത്രം ഒരു പക്കാ കോമഡി ആക്ഷൻ എന്റർടെയ്നർ ആയാണ് ഒരുക്കിയിരിക്കുന്നത്. അത്കൊണ്ട് തന്നെ കുട്ടികൾക്കും കുടുംബ പ്രേക്ഷകർക്കും യുവാക്കൾക്കുമെല്ലാം വലിയ രീതിയിലാണ് ഈ ചിത്രം ഇഷ്ടപ്പെടുന്നത്. ഏറെ നാളിനു ശേഷം മലയാളത്തിൽ വന്ന ഒരു മാസ്സ് എന്റെർറ്റൈനെർ ആണ് ആറാട്ട് എന്നത് കൊണ്ട് തന്നെ വലിയ സ്വീകരണമാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ മലയാള സിനിമാ ഇൻഡസ്ട്രിയിൽ നിന്നും ഒട്ടേറെ പേര് ഈ ചിത്രം കണ്ട് അഭിന്ദനവുമായി എത്തിയിട്ടുണ്ട്. അതിലൊരാൾ ആണ് സൂപ്പർ ഹിറ്റ് ദിലീപ് ചിത്രമായ രാമലീല ഒരുക്കിയ അരുൺ ഗോപി.
അരുൺ ഗോപി ആറാട്ടു കണ്ടതിനു ശേഷം തന്റെ ഫേസ്ബുക് പേജിൽ കുറിച്ച വാക്കുകൾ ഇങ്ങനെ, “ആറാട്ട്, പേര് പോലെ ശരിക്കും നെയ്യാറ്റിന്കര ഗോപന്റെ ആറാട്ട് തന്നെയാണ്.. ഇലക്ട്രിഫയിങ് പെര്ഫോമന്സ്.. സിനിമ അവകാശപ്പെടുന്നത് പോലെ an unrealistic എന്റെര്ടെയ്ന്മെന്റ്.. സിനിമ ആഘോഷിക്കുന്നവര് ആണ് നിങ്ങള് എങ്കില് ആറാട്ട് നിങ്ങളെ നിരാശരാക്കില്ല.. ലാലേട്ടന് ചുമ്മാ ഒരേ പൊളി..ആശംസകള്”. പ്രേക്ഷകരും നിരൂപകരും ഒരുപോലെ എടുത്തു പറയുന്നത് ഈ ചിത്രത്തിൽ മോഹൻലാൽ നടത്തിയ ഗംഭീര പ്രകടനത്തെ കുറിച്ചാണ്. നെയ്യാറ്റിൻകര ഗോപൻ ആയി മോഹൻലാൽ നടത്തിയ കോമഡി, മാസ്സ്, ആക്ഷൻ പ്രകടനമാണ് ഈ ചിത്രത്തിന്റെ നട്ടെല്ലായി നിൽക്കുന്നത് എന്നതാണ് സത്യം. അത് തന്നെയാണ് പ്രേക്ഷകരെ വലിയ രീതിയിൽ തീയേറ്ററിലേക്ക് എത്തിക്കുന്ന ഘടകവും.
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
This website uses cookies.