പ്രേക്ഷകലക്ഷങ്ങളെ ആവേശത്തിലാക്കി കൊണ്ട് ദൃശ്യം 2 വിജയഗാഥ തുടരുകയാണ്. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രം മലയാള സിനിമയിൽ തന്നെ സമാനതകളില്ലാത്ത ചരിത്രനേട്ടമാണ് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ നിന്നും നേടിയത്. ഗംഭീര തിരക്കഥയും അത്യുഗ്രൻ ഡയറക്ഷനും ഒത്തുചേർന്നപ്പോൾ മലയാളത്തിനു പുറമേ അന്യഭാഷയിൽ നിന്നും ഉള്ള പ്രേക്ഷകരും സെലിബ്രിറ്റികളും മറ്റ് പ്രശസ്ത വ്യക്തികളും ദൃശ്യം 2 നെ പുകഴ്ത്തിക്കൊണ്ട് രംഗത്ത് വന്നു. ഓരോ ദിവസവും പിന്നിടുമ്പോഴും ചിത്രത്തിനുള്ള പ്രേക്ഷകപ്രീതി വർധിച്ചുവരുന്നതായാണ് കാണാൻ കഴിയുന്നത്. ചിത്രം സംസാരിക്കുന്ന സാങ്കേതികപരമായ ചില അപാകതകളെ സമൂഹമാധ്യമങ്ങളിൽ ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും അതൊന്നും വകവെക്കാതെ ദൃശ്യം 2 ഗംഭീര വിജയത്തിലേക്ക് കുതിക്കുകയാണ്. ഇതിനോടകം നിരവധി സെലിബ്രിറ്റികൾ ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായങ്ങൾ നേരിട്ടത് വലിയ വാർത്തയായിരുന്നു. സിനിമാതാരങ്ങൾക്ക് പുറമേ ക്രിക്കറ്റ് ഇതിഹാസം അശ്വിൻ ദൃശ്യം 2 നെ പ്രകീർത്തിച്ചത് വലിയ ചർച്ചയായ വിഷയമായിരുന്നു.
ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയപ്പെട്ട യുവ സംവിധായകൻ അൽഫോൺസ് പുത്രൻ ദൃശ്യം 2 കുറിച്ച് നടത്തിയ പരാമർശമാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഒരു അപാകതയും ചൂണ്ടിക്കാണിക്കാതെ ഏവരും ദൃശ്യം 2 നെ വാനോളം പുകഴ്ത്തുമ്പോൾ അൽഫോൻസ് പുത്രൻ ചിത്രത്തെക്കുറിച്ച് ഒരു സങ്കടം രേഖപ്പെടുത്തിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ സജീവസാന്നിധ്യമായ അൽഫോൺസ് പുത്രൻ ഒരു ആരാധകന് നൽകിയ മറുപടിയിലാണ് ദൃശ്യം 2 കണ്ടപ്പോൾ തനിക്ക് സങ്കടം വന്നതായി പറഞ്ഞത്. ദൃശ്യം രണ്ട് കണ്ടില്ലേ ? എന്ന ആരാധകരുടെ ചോദ്യത്തിന് അൽഫോൺസ് പുത്രൻ നൽകിയ മറുപടി ഇങ്ങനെ : കിടു, കിടിലം, ത്രില്ലർ. ലാലേട്ടൻ, മീന, ജീത്തു ജോസഫ്, സതീഷ് കുറുപ്പ്, എഡിറ്റിംഗ്, മ്യൂസിക്, സ്ക്രിപ്റ്റ് എല്ലാം ഫുൾഫോം തന്നെ. പക്ഷേ ഒരു സങ്കടം ഷാജോൺ ചേട്ടൻ വന്നില്ല. ചിത്രം കണ്ട എല്ലാ പ്രേക്ഷകരുടെയും ഒരു സങ്കടം തന്നെയാണ് ഇത്. ദൃശ്യത്തിൽ ഏവരെയും അത്ഭുതപ്പെടുത്തിയ കലാഭവൻ ഷാജോണിന്റെ സാന്നിധ്യം രണ്ടാം ഭാഗത്തിൽ ഇല്ലാതെ പോയത് പ്രേക്ഷകരെ ചെറിയതോതിലെങ്കിലും നിരാശപ്പെടുത്തുന്നു. എന്നാൽ മൂന്നാം ഭാഗത്തിൽ ഷാജു ഉണ്ടാകും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.