ഈ കഴിഞ്ഞ മാസം കേരളത്തിലെ തീയേറ്ററുകളിൽ എത്തിയ ചിത്രങ്ങളിൽ ഒന്നാണ് ബിജു മേനോൻ നായക വേഷത്തിലെത്തിയ ആർക്കറിയാം. ബിജു മേനോനോടൊപ്പം ഷറഫുദീൻ, പാർവതി തിരുവോത് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം മികച്ച നിരൂപക പ്രശംസയാണ് നേടിയെടുത്തത്. കഴിഞ്ഞ ആഴ്ച ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലും ഈ ചിത്രം എത്തിയതോടെ, കൂടുതൽ പ്രേക്ഷകർ ചിത്രം കാണുകയും മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുകയാണ്. ബിജു മേനോൻ, ഷറഫുദീൻ എന്നിവരുടെ പ്രകടനത്തിന് വലിയ കയ്യടിയാണ് ഇപ്പോൾ ലഭിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രം കണ്ടിട്ട് പ്രശസ്ത സംവിധായകൻ അൽഫോൻസ് പുത്രൻ കുറിച്ച വാക്കുകളും, ശേഷം അതിനടിയിൽ കമന്റിട്ട ഒരു പ്രേക്ഷകനോട് അൽഫോൻസ് പുത്രൻ പറഞ്ഞ മറുപടിയും ഏറെ ശ്രദ്ധ നേടുകയാണ്. പ്രശസ്ത ഛായാഗ്രഹനായ സാനു വർഗീസിന്റെ ആദ്യ സംവിധാന സംരംഭമാണ് ആർക്കറിയാം.
ആർക്കറിയാം കണ്ടു എന്നും, ഇതൊരു പുതിയ സ്റ്റൈൽ ത്രില്ലർ ആണെന്നുമാണ് അൽഫോൻസ് പുത്രൻ പറയുന്നത്. ഷറഫുദീൻ തന്റെ പ്രകടനം കൊണ്ട് ഞെട്ടിച്ചു എന്നും മലയാളത്തിന് സാനു വർഗീസിലൂടെ കഴിവുറ്റ ഒരു സംവിധായകനെ കൂടി ലഭിച്ചുവെന്നും അൽഫോൻസ് പുത്രൻ തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. എന്നാൽ അതിനടിയിൽ ഒരാൾ കമന്റ് ചെയ്തത് ഈ ചിത്രം ഒരു ത്രില്ലർ ആയല്ല, ഒരു ഫാമിലി ഡ്രാമ ആയാണ് തോന്നിയത് എന്നാണ്. അതിനു മറുപടിയായി അൽഫോൻസ് പുത്രൻ കുറിച്ച വാക്കുകൾ ഇപ്രകാരം, എനിക്ക് കുറച്ചു ത്രില്ലർ ആയിട്ടാണ് ഫീൽ ചെയ്തത്. ദൃശ്യം ഭയങ്കര ത്രില്ലർ ആണെങ്കിൽ, ഇത് വേറെ സ്റ്റൈൽ ഒരു ത്രില്ലർ അല്ലെ. ദൃശ്യവും ഫാമിലി ഡ്രാമ ആണെന്നും പറയാം, പറ്റൂല്ലേ. ഏതായാലും അദ്ദേഹത്തിന്റെ അഭിപ്രായം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായി മാറുന്നുണ്ട് എന്ന് തന്നെ പറയാം.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.