[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

അനു സിതാരയുടെ അണ്ടർ വാട്ടർ ഷൂട്ട് വൈറൽ ആവുന്നു; വീഡിയോ കാണാം..!

പ്രശസ്ത മലയാള സിനിമാ നടി അനു സിതാര സോഷ്യൽ മീഡിയയിൽ ഏറെ സജീവമായി നിൽക്കുന്ന ഒരു താരമാണ്. തന്റെ പുതിയ ഫോട്ടോകളും വീഡിയോകളുമെല്ലാം അനു സിതാര ആരാധകർക്കായി പങ്കു വെക്കാറുമുണ്ട്, അവയെല്ലാം വലിയ രീതിയിൽ തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഈ അടുത്തിടെ, തന്റെ ശരീര ഭാരം കുറച്ചതിനു ശേഷം അനു സിതാര പങ്കു വെച്ച ചിത്രങ്ങളെല്ലാം തന്നെ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. അതുപോലെ അനു സിതാര പുതിയതായി പങ്കു വെച്ച ഒരു വീഡിയോയും ഇപ്പോൾ വൈറൽ ആവുകയാണ്. ഒരു അണ്ടർ വാട്ടർ ഷൂട്ട് വീഡിയോ ആണ് അനു സിതാര ഇപ്പോൾ പങ്കു വെച്ചിരിക്കുന്നത്. സ്വിമ്മിങ് പൂളിൽ നിന്നുള്ള ഈ നടിയുടെ അണ്ടർവാട്ടർ ഫോട്ടോഷൂട്ട് ആണ് ഈ വീഡിയോയിൽ നമ്മുക്ക് കാണാൻ സാധിക്കുക. നീന്തൽക്കുളത്തിനടിയിൽ നിന്നുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന അനു സിത്താരയെ ഈ വീഡിയോ നമ്മുക്ക് കാണിച്ചു തരുന്നു.

https://www.instagram.com/p/CPR1g9EAxQ_/

അനു സിതാര പുറത്തു വിട്ട ഈ വീഡിയോക്ക് താഴെ റിമി ടോമി, മൃദുല വാരിയർ, ശിവദ തുടങ്ങി നിരവധി താരങ്ങള്‍ തങ്ങളുടെ പ്രതികരണം അറിയിച്ചു കൊണ്ട് കമന്റുകൾ ഇട്ടിട്ടുണ്ട്. ഈ അടുത്തിടെ വലിയ രീതിയിൽ തന്നെ ശരീര ഭാരം കുറച്ചു കൊണ്ട് പുതിയ ലുക്കിൽ ആണ് അനു സിതാര പ്രത്യക്ഷപ്പെട്ടത്. നടൻ ഉണ്ണി മുകുന്ദന്റെ സഹായത്തോടെ ആണ് താൻ ശരീരഭാരം കുറച്ചതു എന്നും അനു സിതാര കുറിച്ചിരുന്നു. മികച്ച നർത്തകി കൂടിയായ അനു സിതാര തന്റെ ഡാൻസ് വീഡിയോകളും ഇടയ്ക്കു പുറത്തു വിടാറുണ്ട്. വസീഗര ഗാനത്തിന്റെ പശ്ചാത്തലത്തിൽ കുറച്ചു ദിവസങ്ങൾക്കു മുൻപ് അനു സിതാര പുറത്തു വിട്ട വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.