കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് ഒരുക്കിയ ശിക്കാരി ശംഭു എന്ന ഫാമിലി കോമഡി ത്രില്ലർ ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയം നേടി മുന്നേറുകയാണ്. പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടുന്ന ഈ ചിത്രം കുടുംബ പ്രേക്ഷകരെയും അതുപോലെ തന്നെ യുവാക്കളെയും ഒരുപോലെ ആകർഷിക്കുന്ന ഒരു കോമഡി ത്രില്ലർ ആണ്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഈ ചിത്രം മികച്ച സസ്‌പെൻസും നിറഞ്ഞ ഒരു കിടിലൻ ത്രില്ലർ ആയാണ് സുഗീത് ഒരുക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബനൊപ്പം വിഷ്ണു ഉണ്ണികൃഷ്ണനും, ഹാരിഷ് കണാരനും പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കുന്നതിൽ മുന്നിലുണ്ട്. സലിം കുമാർ, സാദിഖ് എന്നിവരും തങ്ങളുടെ കോമഡി നമ്പറുകളുമായി ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചപ്പോൾ നായിക ആയെത്തിയ ശിവദയും മറ്റൊരു പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച അൽഫോൻസായും കയ്യടി നേടി. ഇവരോടൊപ്പം ഏറെ ശ്രദ്ധ നേടിയ രണ്ടു കഥാപാത്രങ്ങളെ ഈ ചിത്രത്തിൽ അവതരിപ്പിച്ചത് മലയാള സിനിമയിലെ രണ്ടു പ്രമുഖ സംവിധായകർ ആണ്.
ജോണി ആന്റണിയും അജി ജോണും ആണ് പ്രേക്ഷകരുടെ കയ്യടി നേടിയ ആ സംവിധായകർ. സി ഐ ഡി മൂസ എന്ന ചിത്രം ഒരുക്കി മലയാളത്തിൽ എത്തിയ ജോണി ആന്റണി സഹ സംവിധായകൻ ആയിരുന്ന കാലത്തു ഈ പറക്കും തളിക പോലത്തെ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഒരു ചിത്രത്തിൽ മുഴുനീള വേഷം ചെയ്യുന്നത് ഇതാദ്യമാണ്. ശിക്കാരി ശംഭുവിൽ എന്തിനും ഏതിനും പ്രാർഥിക്കാൻ മുട്ടി നിൽക്കുന്ന ഒരു പള്ളീലച്ചന്റെ വേഷമാണ് ജോണി ആന്റണി ചെയ്യുന്നത്. നല്ലവൻ, നമ്മുക്ക് പാർക്കാൻ, ഹോട്ടൽ കാലിഫോർണിയ എന്നീ ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് അജി ജോൺ. വിക്ടർ എന്നൊരു മാസ്സ് പരിവേഷമുള്ള ഒരു കഥാപാത്രം ആയാണ് അജി ശിക്കാരി ശംഭുവിൽ അഭിനയിച്ചിരിക്കുന്നത്. പ്രേക്ഷകർ ഏറെ ഇഷ്ട്ടപെട്ടിട്ടുണ്ട് അജിയുടെ പ്രകടനം എന്ന് അവരുടെ പ്രതികരണം സൂചിപ്പിക്കുന്നു. ഏതായാലും അഭിനേതാക്കൾ എന്ന നിലയിൽ ഇരുവരെയും തേടി ഇനിയും ഒട്ടേറെ അവസരങ്ങൾ എത്തുമെന്ന് ഉറപ്പാണ്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.