പ്രശസ്ത സംവിധായകൻ ശ്യാമ പ്രസാദ് യുവ താരം നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ഹേ ജൂഡ്. ഒരു മ്യൂസിക്കൽ റൊമാന്റിക് കോമഡി ചിത്രമായി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ പ്രത്യേകത തന്നെ നിവിൻ പോളിയുടെ വ്യത്യസ്ത മേക് ഓവർ ആണ്. ജൂഡ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ആയി തന്റെ ശരീര ഭാരം വർധിപ്പിച്ച നിവിൻ പൊളി, ഒരു അഭിനേതാവ് എന്ന നിലയിൽ കൂടുതൽ മുന്നോട്ടു പോകുന്ന പ്രകടനമാണ് ഈ ചിത്രത്തിൽ കാഴ്ച വെച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു താരം എന്നതിലുപരി, നിവിൻ പോളി എന്ന നടന്റെ വളർച്ചയാവും ഈ ചിത്രം നമ്മുടെ മുന്നിൽ കാണിച്ചു തരിക എന്നാണ് ഈ ചിത്രത്തിന്റെ ട്രൈലെർ നമ്മുക്ക് നൽകുന്ന സൂചന. ചിത്രത്തിന്റെ ട്രൈലറിൽ പോലും നമ്മുക്ക് നിവിൻ എന്ന നടന്റെ മികച്ച അഭിനയ മുഹൂർത്തങ്ങൾ കാണാൻ സാധിക്കും. നിർമ്മൽ സഹദേവ് ആണ് ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.
ഈ ചിത്രത്തിൽ നിവിൻ പോളിയുടെ നായിക ആയി എത്തിയിരിക്കുന്നത് തെന്നിന്ത്യൻ താര സുന്ദരിയായ തൃഷ ആണ്. തൃഷയുടെ ആദ്യ മലയാള ചിത്രമാണ് ഹേ ജൂഡ്. ഇവരോടൊപ്പം മികച്ച വേഷങ്ങളിൽ സിദിഖ്, വിജയ് മേനോൻ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അജു വർഗീസ്, നീന കുറുപ്പ് എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാണ്. അമ്പലക്കര ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ അനിൽ കുമാർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഇ ഫോർ എന്റർടൈൻമെന്റ് ആണ് കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. രാഹുൽ രാജ്, ഔസേപ്പച്ചൻ, ഗോപി സുന്ദർ, എം ജയചന്ദ്രൻ തുടങ്ങി നാല് സംഗീത സംവിധായകർ ചേർന്നാണ് സംഗീതം വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്.
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…
ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…
This website uses cookies.