2022 ലെ ഓസ്കാർ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ഒരു പുതിയ ചരിത്രം കൂടി പിറന്നിരിക്കുകയാണ്. ഓസ്കാർ അവാർഡുകളുടെ ഇത്രയും വർഷത്തെ ചരിത്രത്തിൽ ആദ്യമായി നേരിട്ട് ഒടിടി റിലീസ് ആയി എത്തിയ ഒരു സിനിമയ്ക്കു ഓസ്കാർ അവാർഡ് ലഭിച്ച കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട കോഡ ഒടിടി റിലീസ് ആയി എത്തിയ ചിത്രമാണ്. ചൈൽഡ് ഓഫ് ഡെഫ് അഡൾട്ട്‌സ് എന്നതാണ് കോഡയുടെ മുഴുവൻ പേര്. ബധിരരായ കുടുംബത്തിലെ കേൾവി ശക്തിയുള്ള ഏക അംഗമായ പെൺകുട്ടിയുടേയുടേയും അവളെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളുടേയും കഥ പറയുന്ന ചിത്രമാണിത്. 94-ാമത് അക്കാദമി പുരസ്‌കാര പ്രഖ്യാപന ചടങ്ങ് ലോസ് ആഞ്ജലീസിലെ ഡോള്‍ബി തിയേറ്ററില്‍. ആണ് ആരംഭിച്ചത്. കോഡയിലെ ഫ്രാങ്ക് റോസി എന്ന കഥാപാത്രത്തിന് ജീവൻ പകർന്ന നടന്‍ ട്രോയ് കോട്സര്‍ മികച്ച സഹനടനുള്ള ഓസ്കാർ അവാർഡും കരസ്ഥമാക്കി.
കേള്‍വിയും സംസാരശേഷിയുമില്ലാത്ത ആള് കൂടിയാണ് ഈ അമേരിക്കൻ താരം എന്നത് പുരസ്‍കാര നേട്ടത്തിന്റെ തിളക്കം പതിന്മടങ്ങു വർധിപ്പിക്കുന്നു. പരിമിതികളെ അവസരങ്ങളാക്കാന്‍ ബാല്യകാലം മുതല്‍ പരിശീലിച്ചിരുന്നു എന്നും, ജീവിതത്തെ പ്രതീക്ഷയോടെ സമീപിക്കൂ, എന്റെ നേട്ടങ്ങള്‍ കേള്‍വിശേഷിയില്ലാത്തവര്‍ക്കു പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് പുരസ്‍കാരം സ്വീകരിച്ചു കൊണ്ട് ട്രോയ് പറഞ്ഞ വാക്കുകൾ. ദ് യൂണിവേഴ്‌സല്‍ സൈന്‍, സീ വാട്ട് അയാം സേയിങ്, നോ ഓര്‍ഡിനറി ഹീറോ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിയാൻ ഹെഡർ ആണ് അവാർഡ് നേടിയ കോഡ, ചൈൽഡ് ഓഫ് ഡെഫ് അഡൾട്ട്‌സ് എന്ന ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്. ആപ്പിൾ ടിവി എന്ന ഒടിടി പ്ലാറ്റ്‌ഫോമിലാണ് ഈ ചിത്രം നേരിട്ട് റിലീസ് ചെയ്തത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.