പ്രണവ് നായകനായി എത്തുന്ന ആദ്യ ചിത്രമായ ആദി നാളെ മുതൽ കേരളത്തിലെ ഇരുനൂറോളം കേന്ദ്രങ്ങളിൽ പ്രദർശനത്തിന് എത്തുകയാണ്. ആദിയുടെ റിലീസിന് മുന്നോടിയായി പ്രണവ് മോഹൻലാലിന് ആശംസകളുമായി എത്തിയിരിക്കുകയാണ് മലയാള സിനിമാ ലോകം. ആദി എല്ലാവര്ക്കും ഒരു വിരുന്നു തന്നെ ആയിരിക്കുമെന്നും, പ്രണവ് തകർക്കുമെന്നും ദുൽകർ സൽമാൻ പറയുന്നു. തന്റെ ഏറ്റവും പ്രിയ സുഹൃത്തിനു ആശംസകളും ആദിക്ക് ബെസ്റ്റ് വിഷെസും നേർന്നു ദുൽകർ. തന്റെ മകനെ പോലെ താൻ കാണുന്ന തന്റെ അപ്പുവിന് എല്ലാവിധ വിജയാശംസകളുമാണ് മമ്മൂട്ടി നേർന്നത്. തങ്ങളുടെ പ്രീയപ്പെട്ട അപ്പുവിന് മലയാള സിനിമയിലേക്ക് എല്ലാവിധ സ്വാഗതങ്ങളും അരുളുകയാണ് മമ്മൂട്ടി ചെയ്തത്.
മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണമുള്ള മഞ്ജു വാര്യരാണ് അപ്പുവിന് ആശംസകൾ നേർന്ന മറ്റൊരു താരം. മലയാള സിനിമയിൽ മറ്റൊരു ചരിത്രത്തിന്റെ തുടക്കമാവട്ടെ അപ്പുവിന്റെ അരങ്ങേറ്റം എന്നാണ് മഞ്ജു പറയുന്നത്. ആദിക്ക് എല്ലാവിധ ആശംസകളും മഞ്ജു നേർന്നു. ഇവരോടൊപ്പം യുവ സൂപ്പർ താരം പൃഥ്‌വിരാജ് സുകുമാരനും പ്രണവിന് ആശംസ നേർന്നു. മലയാള സിനിമയിലേക്ക് ചുവടു വെക്കുന്ന പ്രണവ് എന്ന എല്ലാവർക്കും പ്രിയങ്കരനായ ചെറുപ്പക്കാരന് എല്ലാവിധ ആശംസകളുമാണ് പൃഥ്‌വി നേർന്നത്. ഇത് കൂടാതെ അജു വർഗീസ്, ഹരീഷ് പേരാടി എന്നിവരും പ്രണവിന് ആശംസകൾ നേർന്നിട്ടുണ്ട്. തിരുവനന്തപുരം ശ്രീകുമാർ തീയേറ്ററിലെ ആദിയുടെ ആദ്യ ടിക്കറ്റ് ഏറ്റു വാങ്ങിക്കൊണ്ടാണ് അജു വർഗീസ് തന്റെ ആശംസ അറിയിച്ചത്. ഹരീഷ് പേരാടിയാവട്ടെ പ്രണവിനെ കുറിച്ച് ഒരു സ്പെഷ്യൽ ഫേസ്ബുക് പോസ്റ്റ് തന്നെ ഇട്ടിരുന്നു കഴിഞ്ഞ ദിവസം.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
This website uses cookies.