മലയാളികളുടെ പ്രിയ സംവിധായകൻ ദിലീഷ് പോത്തൻ ഇനി നായകനായും എത്തും.മഹേഷിന്റെ പ്രതികാരം എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ സംവിധായകൻ ആയിരുന്നു ദിലീഷ് പോത്തൻ. സംവിധാന മികവ് കൊണ്ട് വേറിട്ട മാതൃക കാണിച്ച ചിത്രം മികച്ച നിരൂപണ പ്രശംസയ്ക്ക് ഒപ്പം അവാർഡുകളും വാരി കൂട്ടിയിരുന്നു. രണ്ടാം ചിത്രം തൊണ്ടി മുതലും ദൃക്‌സാക്ഷിയും ആദ്യ ചിത്രത്തിലെ നായകനായ ഫഹദിനെ വച്ചായിരുന്നു ഒരുക്കിയത് ആദ്യ ചിത്രത്തിലെ വാണിജ്യ പരമായും കലാപരമായുമുള്ള വിജയം ഇവിടെയും ആവർത്തിച്ചു. അതിനു ശേഷം ആണ് ദിലീഷ് പോത്തനിൽ നിന്നും ഇത്തരം ഒരു വലിയ വാർത്ത വരുന്നത്. ലിയാൻസ് എന്ന ചിത്രത്തിലൂടെയാണ് ദിലീഷ് പോത്തൻ നായകനായി മലയാളികൾക്ക് മുൻപിൽ എത്തുന്നത്.
നവാഗതനായ ബിജു ദാസ് സംവിധാനം ചെയ്യുന്ന ചിത്രമായ ലിയൻസിൽ ലെഫ്റ് റൈറ്റ് ലെഫ്റ്, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹരീഷ് പേരടിയാണ് മറ്റൊരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ ബിജു കുട്ടൻ, കോട്ടയം പ്രദീപ്, നിരഞ്ജൻ എബ്രഹാം, ഷാൻ ചാർളി, ബദ്രി ലാൽ, അജയ്, സന്ദീപ്, ആർദ്രാ ദാസ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. നിരവധി ചിത്രങ്ങളിൽ സഹതാര വേഷങ്ങളിലൂടെയാണ് ആദ്യം മലയാളികൾക്ക് ദിലീഷ് പോത്തൻ പ്രിയങ്കരനായി മാറിയതെങ്കിലും, പിന്നീട് സംവിധാന മികവ് കൊണ്ട് ഏവർക്കും പ്രിയങ്കരനായി മാറിയ അദ്ദേഹത്തിന്റെ നായകനായുള്ള ചിത്രം എന്നത് കൊണ്ട് തന്നെ പ്രതീക്ഷകൾ ഏറെ ആണ്. ചിത്രത്തിന്റെ പ്രാരംഭഘട്ട പ്രവർത്തനങ്ങൾ നടന്നു വരികയാണ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.