പ്രശസ്ത നടനും സംവിധായകനും ആയ ദിലീഷ് പോത്തൻ സംവിധാനം ചെയ്യാൻ പോകുന്ന അടുത്ത ചിത്രത്തിൽ മറ്റൊരു പ്രശസ്ത നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസൻ നായക വേഷത്തിൽ എത്തുന്നു എന്ന വാർത്തയാണ് ഇന്ന് മലയാള പ്രേക്ഷകരെ തേടിയെത്തുന്നത്. മാത്രമല്ല, സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ രചയിതാവായ ശ്യാം പുഷ്ക്കരൻ ആണ് ഈ ചിത്രം രചിക്കുന്നത് എന്ന സന്തോഷ വാർത്തയും ഇതിനൊപ്പം ഉണ്ട്. ഫഹദ് ഫാസിലിനെ നായകനാക്കി രണ്ടു മികച്ച ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച ആളാണ് ദിലീഷ് പോത്തൻ. മഹേഷിന്റെ പ്രതികാരം, തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങൾ ആണ് ദിലീഷ് പോത്തൻ സംവിധാനം ചെയ്തത്. സൂപ്പർ ഹിറ്ററായ ഈ രണ്ടു ചിത്രത്തിലും പ്രവർത്തിച്ച ആളാണ് ശ്യാം പുഷ്ക്കരൻ. മഹേഷിന്റെ പ്രതികാരത്തിന്റെ തിരക്കഥ രചിച്ച ശ്യാം പുഷ്ക്കരൻ, തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്ടർ കൂടി ആയിരുന്നു.
ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ചേർന്ന് ആദ്യമായി നിർമ്മിച്ച കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രവും സൂപ്പർ ഹിറ്റ് ആയിരുന്നു. ഇപ്പോൾ ഈ വിജയ ജോഡി വിനീത് ശ്രീനിവാസന് ഒപ്പം ഒന്നിക്കുന്നു എന്ന വാർത്ത ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. തങ്കം എന്നാണ് ഇവർ ഒന്നിക്കുന്ന ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ഈ ചിത്രം നിർമ്മിക്കുന്നത് ദിലീഷ് പോത്തൻ- ശ്യാം പുഷ്ക്കരൻ ടീം ആണ്. വരുന്ന നവംബർ മാസത്തിൽ പാലക്കാട് ആണ് ഈ ചിത്രം ആരംഭിക്കുക. തണ്ണീർ മത്തൻ ദിനങ്ങളുടെ വലിയ വിജയത്തിന് ശേഷം, വിനീത് ശ്രീനിവാസൻ അഭിനയിച്ചു റിലീസ് ചെയ്യാൻ പോകുന്ന ചിത്രമായ മനോഹരം ഒക്ടോബറിൽ തീയേറ്ററുകളിൽ എത്തും. തന്റെ അടുത്ത സംവിധാന സംരംഭത്തിനായി ഉള്ള ഒരുക്കത്തിലും കൂടിയാണ് വിനീത് ശ്രീനിവാസൻ. പ്രണവ് മോഹൻലാൽ ആയിരിക്കും ഈ ചിത്രത്തിലെ നായകൻ എന്ന് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ വന്നിരുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.