ഇന്ത്യൻ സിനിമയിൽ ദൈവത്തെ കാണിക്കുന്നത് കാണാൻ നല്ല ഭംഗിയാണ്. സർവ്വാഭരണ ഭൂഷിതനായി ക്ലീൻ ഷെയവ് ചെയ്ത് ആയുധങ്ങൾ ഏന്തി തലയ്ക്ക് ചുറ്റും പ്രഭാ വലയങ്ങളുമായി.. ഇതൊന്നും ഇല്ലാത്ത ഒരു ദൈവമാണ് തരംഗത്തിലെ ദൈവം.
ബനിയനും ഗൗണും ട്രാക്ക് സ്യൂട്ടും അണിഞ്ഞു കട്ടി താടിയുമായി ഒരു ദൈവം. ചുരുക്കി പറഞ്ഞാൽ ഒരു സ്റ്റൈലിഷ് ദൈവം. സംവിധായകനും നടനുമായ ദിലീഷ് പോത്തനാണ് തരംഗത്തിൽ ദൈവമായി എത്തിയത്.
ഏതാനും സീനുകളിൽ മാത്രമേ ഉള്ളൂ എങ്കിലും ദിലീഷ് പോത്തന്റെ ‘ദൈവം’ കയ്യടി നേടുന്നു. ജിബ്‌രീഷ് പോലെ പ്രത്യേകമായൊരു ഭാഷ സംസാരിക്കുന്ന ദൈവമായി ദിലീഷ് പോത്തൻ രസിപ്പിക്കുന്നുണ്ട് ചിത്രത്തിൽ.
ഫാന്‍റസിയും കോമഡിയും നിറഞ്ഞ തരംഗം വ്യത്യസ്തമായ മേക്കിങ് രീതികൾ കൊണ്ട് പ്രേക്ഷകരുടെ ഇടയില്‍ ഏറെ ശ്രദ്ധ നേടുന്നു. തിയേറ്ററുകളിൽ നല്ല പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
നവാഗതനായ ഡൊമിനിക്ക് അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്, ബാലു വര്‍ഗീസ്, ശാന്തി, സൈജു കുറുപ്പ്, ഉണ്ണി മുകുന്ദന്‍ തുടങ്ങിയ താരങ്ങളും വേഷമിടുന്നു.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.