മലയാളത്തിലെ പ്രശസ്ത സംവിധായകനും നടനും നിർമ്മാതാവുമൊക്കെയാണ് ദിലീഷ് പോത്തൻ. എല്ലാ രീതിയിലും വിജയം കൈവരിച്ച ഈ കലാകാരന്റെ ഏറ്റവും പുതിയ റിലീസ് ആണ് അൻവർ റഷീദ് സംവിധാനം ചെയ്ത ട്രാൻസ്. ഫഹദ് ഫാസിൽ നായകനായ ഈ ചിത്രത്തിൽ അവറാച്ചൻ എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് ദിലീഷ് പോത്തൻ കാഴ്ച വെച്ചിരിക്കുന്നത്. സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങൾക്കും ദേശീയ അവാർഡ് നേടിയ ദിലീഷ് പോത്തൻ നിർമ്മാതാവ് എന്ന നിലയിൽ നമ്മുക്ക് മുന്നിലെത്തിച്ച കുമ്പളങ്ങി നൈറ്റ്‌സും പ്രേക്ഷകരുടെ പ്രീയപ്പെട്ട ചിത്രമാണ്. ഇപ്പോഴിതാ തനിക്കു ഏറ്റവും കൂടുതലിഷ്ടപെട്ട മൂന്നു മലയാള ചിത്രങ്ങൾ ഏതൊക്കെയെന്നാണ് ദിലീഷ് പോത്തൻ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു റേഡിയോ അഭിമുഖത്തിൽ ആണ് ദിലീഷ് പോത്തൻ ഇത് തുറന്നു പറയുന്നത്. ഒരുപാട് സിനിമകൾ ഇഷ്ടമാണെങ്കിലും അതിൽ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള മൂന്നു ചിത്രങ്ങളായി ദിലീഷ് പോത്തൻ തിരഞ്ഞെടുത്തത് പൊന്മുട്ടയിടുന്ന താറാവ്, കിരീടം, കിലുക്കം എന്നിവയാണ്.
ശ്രീനിവാസൻ, ജയറാം, ഉർവശി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സത്യൻ അന്തിക്കാട് ചിത്രമാണ് പൊന്മുട്ടയിരുന്ന താറാവ്. മോഹൻലാലിനെ നായകനാക്കി ലോഹിതദാസ് രചിച്ചു സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമാണ് കിരീടം എങ്കിൽ മോഹൻലാൽ തന്നെ നായകനായ പ്രിയദർശൻ ചിത്രമാണ് കിലുക്കം. മോഹൻലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാൻ മോഹമുണ്ട് എന്നും ദിലീഷ് പോത്തൻ പറയുന്നു. 1981 ഇൽ ജനിച്ച തന്നെ മോഹൻലാൽ, മമ്മൂട്ടി എന്നീ നടൻമാർ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് എന്നും അവരെ നായകന്മാരാക്കി ചിത്രമൊരുക്കുക ഒരാഗ്രഹം തന്നെയാണ് എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അതൊരു വാശി ആയൊന്നും കൊണ്ട് നടക്കുന്നില്ല എന്നും അവർക്കു ചെയ്യാൻ സാധിക്കുന്ന കഥാപാത്രങ്ങളും ആലോചിക്കാറുണ്ട് എന്നും ദിലീഷ് പോത്തൻ പറയുന്നു.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.