വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ വമ്പൻ തിരിച്ചു വരവ് കാഴ്ച്ചവെച്ച ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി ഇപ്പോൾ നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന കാവൽ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. സുരേഷ് ഗോപി വീണ്ടും ആക്ഷൻ ഹീറോ ആയി എത്തുന്ന മാസ്സ് ചിത്രമാണ് കാവൽ. ജൂലൈ റിലീസ് ആയി എത്തുന്ന ഈ ചിത്രത്തിലെ സുരേഷ് ഗോപിയുടെ ഒരു മാസ്സ് സ്റ്റിൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ലുസിഫെർ എന്ന മോഹൻലാൽ ചിത്രത്തിലെ മോഹൻലാലിന്റെ ഗംഭീര ആക്ഷൻ രംഗത്തെ അനുസ്മരിപ്പിക്കുന്നതാണ് ഇപ്പോൾ വന്നിരിക്കുന്ന ഈ മാസ്സ് സ്റ്റിൽ.
കസബ എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം രഞ്ജി പണിക്കരുടെ മകൻ ആയ നിതിൻ രഞ്ജി പണിക്കർ ഒരുക്കുന്ന ചിത്രമാണ് കാവൽ. രണ്ടു വ്യത്യസ്ത ഗെറ്റപ്പിൽ ആവും സുരേഷ് ഗോപി ഈ ചിത്രത്തിൽ എത്തുക എന്നാണ് സൂചന. നിതിൻ രഞ്ജി പണിക്കർ തന്നെ തിരക്കഥയും ഒരുക്കിയ ഈ ചിത്രം ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് ആണ് നിർമ്മിക്കുന്നത്. രഞ്ജി പണിക്കർ, സായ ഡേവിഡ്, ഐ എം വിജയൻ, അലെൻസിയർ, പദ്മരാജ് രതീഷ്, സുജിത് ശങ്കർ, സന്തോഷ് കീഴ്ക്കാട്ടൂർ, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹൻ ജോസ്, കണ്ണൻ രാജൻ പി ദേവ്, മുരുകൻ, മുത്തുമണി എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ഈ ചിത്രത്തിന് വേണ്ടി സംഗീതം നൽകുന്നത് രെഞ്ജിൻ രാജ്, ക്യാമറ കൈകാര്യം ചെയ്യുന്നത് നിഖിൽ എസ് പ്രവീൺ എന്നിവരാണ്. മൻസൂർ മൂത്തൂട്ടി ആണ് ഇതിന്റെ എഡിറ്റർ.
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…
ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ റൊമാന്റിക് ഡ്രാമ 'വിവാഹ്' ഇന്ന് മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന്. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ട്രെയിലറും…
ധ്യാൻ ശ്രീനിവാസൻ, ധ്രുവൻ, അനീഷ് ഗോപാൽ, അഭിഷേക് ശ്രീകുമാർ, ശ്രുതി ജയൻ, നയന എൽസ, നൈറ നിഹാർ, അർച്ചന വിവേക്…
This website uses cookies.