[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദിലീഷ് പോത്തനടക്കം 71 പേരുള്ള സിനിമാ സംഘം ജിബൂട്ടിയിൽ നിന്നു കേരളത്തിലെത്തുന്നു..!

കോവിഡ് 19 ഭീഷണി മൂലം ഇന്ത്യ മാർച്ചിൽ മുതൽ ലോക്ക് ഡൗണിലായതോടെ ഇന്ത്യൻ സിനിമാ ലോകവും നിശ്ചലമായിരുന്നു. എന്നാൽ ആ സമയത്തും വിദേശത്തു ഷൂട്ടിങ് തുടർന്ന രണ്ടു മലയാള ചിത്രങ്ങൾ ആണ് ബ്ലെസി- പൃഥ്വിരാജ് ടീമിന്റെ ആട് ജീവിതവും അതുപോലെ ഉപ്പും മുളകും എന്ന സൂപ്പർ ഹിറ്റ് സീരിയൽ സംവിധാനം ചെയ്ത എസ് ജെ സിനു സംവിധാനം ചെയ്യുന്ന ജിബൂട്ടി എന്ന ചിത്രവും. ഷൂട്ടിങ് പൂർത്തിയായി കഴിഞ്ഞിട്ടും രാജ്യം ലോക്ക് ഡൗണിലായതിനാൽ ഈ രണ്ടു ചിത്രങ്ങളുടെ ടീമിനും തിരിച്ചു കേരളത്തിലേക്ക് വരാൻ സാധിച്ചിരുന്നില്ല. എന്നാൽ മെയ് മാസം അവസാനത്തോടെ ജോർദാനിൽ നിന്നു ആട് ജീവിതം ടീം മടങ്ങിയെത്തുകയും ഹോം ക്വറന്റീനിൽ പോകുകയും ചെയ്തു. ഇപ്പോഴിതാ ജിബൂട്ടിയിൽ നിന്ന് എസ് ജെ സിനുവും നടൻ ദിലീഷ് പോത്തനുമടങ്ങുന്ന 71 പേരുടെ സിനിമാ സംഘവും ഇന്ന് കൊച്ചിയിൽ എത്തുകയാണ്.

ജനവാസം തീരെ കുറവായ കിഴക്കേ ആഫ്രിക്കയിലെ ജിബൂട്ടി എന്ന സ്ഥലത്താണ് ഈ ചിത്രം ഷൂട്ട് ചെയ്തത്. ഇന്ന് വൈകുന്നേരം അഞ്ചിനും ആറിനും ഇടയിൽ എയർ ഇന്ത്യയുടെ വിമാനത്തിൽ ഈ സിനിമാ സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തും. ഏപ്രിൽ 18 നു ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായെങ്കിലും ഒന്നര മാസമായി സിനിമാ സംഘം അവിടെ കുടുങ്ങി കിടക്കുകയായിരുന്നു. ഇപ്പോൾ ഈ ചിത്രത്തിന്റെ നിർമ്മാതാവ് ജോബി പി സാമും ജിബൂട്ടി ഗവണ്മെന്റും അതുപോലെ ഇന്ത്യൻ എംബസിയും നടത്തിയ ശക്തമായ ഇടപെടൽ കൊണ്ട് നിർമ്മാതാവ് പ്രത്യേകം ചാർട്ട് ചെയ്ത വിമാനത്തിലാണ് ഈ സിനിമാ സംഘം എത്തുന്നത്. ചിത്രത്തിലെ നായകൻ അമിത് ചക്കാലക്കല്‍, നായിക ഷിംല സ്വദേശിനി ശകുന്‍ ജസ്വാള്‍, ദിലീഷ് പോത്തന്‍, ഗ്രിഗറി, അഞ്ജലി നായർ ,ആതിര രോഹിത് മഗ്ഗു, ബേബി ആര്ടിസ്റ് ഒന്നര വയസുള്ള ജോർജും കുടുംബവും, ഫൈറ്റ് മാസ്റ്റർ റൺ രവിയും സംഘവും, ചെന്നൈയിൽ നിന്നുള്ള പ്രത്യേക സംഘവും ഈ 71 പേരുടെ കൂടെയുണ്ട്. ഇതിൽ ചിത്രത്തിന്റെ നിർമാതാവും നായികയും, രോഹിതും ബോംബയിൽ ഇറങ്ങുമ്പോൾ ബാക്കി എല്ലാവരും കേരളാ സർക്കാരിന്റെ നിർദേശ പ്രകാരം ക്വറന്റീനിൽ കഴിയാൻ തയ്യാറായാണ് ഇവിടെയെത്തുക. ഉപ്പും മുളകും തിരക്കഥാകൃത്ത് അഫ്‌സൽ കരുനാഗപ്പള്ളി തിരക്കഥ,സംഭാഷണം എന്നിവ രചിച്ച ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് ടി ഡി ശ്രീനിവാസ്‌ ആണ്. സംജിത് മുഹമ്മദ് എഡിറ്റിംഗും ദീപക് ദേവ് സംഗീതവും നിർവഹിക്കുന്ന ജിബൂട്ടി, ജോബി.പി സാമും ഭാര്യ മരിയ സ്വീറ്റി ജോബിയും ചേര്‍ന്ന് നീൽ ബ്ലൂ ഹിൽ മോഷൻ പിക്ചർസിന്റെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്.

webdesk

Recent Posts

മോഹൻലാലിനും സൂര്യക്കുമൊപ്പം ശ്രദ്ധ കപൂർ?

രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…

5 hours ago

ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം സിനിമയാകുന്നു; സംവിധാനം ആഷിഖ് അബു?

കേരളത്തെ നടുക്കിയ 2024 ലെ  ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…

5 hours ago

ഇന്ത്യൻ ഫോർമുല വൺ റേസർ നരെയ്ൻ കാർത്തികേയന്റെ ബയോപിക് ഒരുക്കാൻ മഹേഷ് നാരായണൻ

ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…

6 hours ago

‘ലവ് അണ്ടർ കൺസ്ട്രക്ഷൻ’ സംവിധായകൻ ഇനി മോഹൻലാലിനൊപ്പം ?

സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…

6 hours ago

മോഹൻലാലിനും ദിലീപിനുമൊപ്പം തമന്ന?

ദിലീപ് നായകനായ മാസ്സ് എന്റെർറ്റൈനെർ ചിത്രം "ഭ.ഭ.ബ"യിൽ ജൂലൈ പതിനഞ്ചിനാണ്‌ മോഹൻലാൽ ജോയിൻ ചെയ്തത്. ചിത്രത്തിൽ അതിഥി താരമായി എത്തുന്ന…

7 hours ago

ജോഷിയുടെ നായകനായി ഉണ്ണി മുകുന്ദൻ

മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ്…

16 hours ago

This website uses cookies.