ജനപ്രിയ നായകൻ ദിലീപിന്റെ ഏറ്റവും പുതിയ റിലീസായ വോയ്‌സ് ഓഫ് സത്യനാഥൻ കേരളത്തിൽ മികച്ച വിജയം നേടി മുന്നേറുകയാണ്. റിലീസ് ചെയ്ത് അഞ്ച് ദിവസംകൊണ്ട് ഏകദേശം എട്ട് കോടി രൂപയോളമാണ് ഈ ചിത്രം ഗ്രോസ് നേടിയതെന്ന് ആദ്യ കണക്കുകൾ പറയുന്നു. ഈ വർഷം വളരെ ചുരുക്കം ഹിറ്റുകൾ മാത്രമുള്ള മലയാള സിനിമക്ക് ആശ്വാസമായാണ് വോയ്‌സ് ഓഫ് സത്യനാഥൻ എത്തിയിരിക്കുന്നത്. കുറെ നാളുകൾക്ക് ശേഷം സിനിമാ തീയേറ്ററുകൾ നിറഞ്ഞു കവിയുന്ന കാഴ്ചയും ഈ ദിലീപ് ചിത്രം നമ്മുക്ക് കാണിച്ചു തരുന്നുണ്ട്. റാഫി രചിച്ചു സംവിധാനം ചെയ്തിരിക്കുന്ന ഈ ഫാമിലി കോമഡി എന്റെർറ്റൈനെർ നാളെ മുതൽ ഗൾഫ് രാജ്യങ്ങളിലും റിലീസ് ചെയ്യുകയാണ്.
ഗൾഫിലെ തൊണ്ണൂറോളം കേന്ദ്രങ്ങളിലാണ് വോയ്‌സ് ഓഫ് സത്യനാഥൻ എത്തുന്നത്. ഹോം സ്ക്രീൻ എന്റർടൈൻമെന്റ് ഗൾഫിൽ എത്തിക്കുന്ന ഈ ചിത്രം, കേരളത്തിൽ നേടിയ വലിയ വിജയം അവിടേയും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ബാദുഷ സിനിമാസ്, ഗ്രാൻഡ് പ്രൊഡക്ഷൻസ്, പെൻ ആൻഡ് പേപ്പർ ക്രിയേഷൻസ് എന്നിവയുടെ ബാനറിൽ ബാദുഷ, ദിലീപ്, ഷിനോയ് മാത്യു, രാജൻ ചിറയിൽ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ദിലീപിനൊപ്പം ജോജു ജോർജ്, സിദ്ദിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ, രമേശ് പിഷാരടി, ജഗപതി ബാബു എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു. അങ്കിത് മേനോൻ സംഗീതമൊരുക്കിയ വോയ്‌സ് ഓഫ് സത്യനാഥൻ എഡിറ്റ് ചെയ്തിരിക്കുന്നത് ഷമീർ മുഹമ്മദാണ്
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.