ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി റാഫി രചനയും സംവിധാനവും നിർവഹിച്ച വോയ്‌സ് ഓഫ് സത്യനാഥൻ ഇപ്പോഴും പ്രേക്ഷകരെ ആകർഷിച്ചു കൊണ്ട് പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്ത് ഇരുപതോളം ദിവസങ്ങളാവുമ്പോഴും ഈ ചിത്രത്തിന് പ്രേക്ഷകരുടെ പിന്തുണ ലഭിക്കുന്നുണ്ട്. വിജയത്തിന്റെ 25 സുവർണ്ണ നാളുകളിലേക്ക് ചുവടു വെക്കുന്ന ഈ കോമഡി എന്റെർറ്റൈനെർ കുടുംബ പ്രേക്ഷകരുടെ നമ്പർ വൺ ചോയ്‌സ് ആയി മാറിയിട്ടുണ്ട്. ദിലീപ് എന്ന സൂപ്പർ താരത്തിന്റെ ജനപ്രിയത ഒരിക്കൽ കൂടി നമ്മുക്ക് മനസ്സിലാക്കി തരുന്ന വിജയമാണ് വോയ്‌സ് ഓഫ് സത്യനാഥൻ നേടിയെടുത്തിരിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകർക്ക് നിറഞ്ഞ ചിരിയോടെ കണ്ട് രസിക്കാവുന്ന ഈ ചിത്രം എല്ലാത്തരം പ്രേക്ഷകർക്കും വിനോദത്തിനുള്ള വക നല്കുന്നുന്നുണ്ടെന്നതാണ് ഇതിന്റെ വിജയത്തിന്റെ മറ്റൊരു രഹസ്യം.
ആഗോള ഗ്രോസ് 20 കോടി പിന്നിട്ട ഈ ചിത്രം കേരളത്തിൽ നിന്നും മാത്രം ഏകദേശം പതിനാല് കോടിയോളമാണ് നേടിയെടുത്തത്. വീണ നന്ദകുമാർ, ജോജു ജോർജ്, സിദ്ദിഖ്, ജോണി ആന്റണി, രമേശ് പിഷാരടി, ജഗപതി ബാബു, അഭിരാം, അലെൻസിയർ, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ എന്നിവരും നിർണ്ണായക വേഷങ്ങൾ അവതരിപ്പിച്ച ഈ ചിത്രം ബാദുഷ സിനിമാസ്, ഗ്രാൻഡ് പ്രൊഡക്ഷൻസ്, പെൻ ആൻഡ് പേപ്പർ ക്രിയേഷൻസ് എന്നിവയുടെ ബാനറിൽ ബാദുഷ, ദിലീപ്, ഷിനോയ് മാത്യു, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഷമീർ മുഹമ്മദ് എഡിറ്റിംഗ് നിർവഹിച്ച വോയ്‌സ് ഓഫ് സത്യനാഥന് വേണ്ടി സൂപ്പർ ഹിറ്റ് ഗാനങ്ങളൊരുക്കിയത് അങ്കിത് മേനോനാണ്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന്‍ ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.