ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ തങ്കമണിയുടെ റിലീസ് തീയതി ഒഫീഷ്യലായി പുറത്ത്. ഈ വരുന്ന മാർച്ച് ഏഴിനാണ് തങ്കമണി ആഗോള റിലീസായി എത്തുക. ഉടൽ എന്ന ചിത്രത്തിലൂടെ വലിയ ശ്രദ്ധ നേടിയ സംവിധായകൻ രതീഷ് രഘുനന്ദൻ ഒരുക്കിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രം, സൂപ്പർ ഗുഡ് ഫിലിംസിന്‍റെ ബാനറിൽ ആർ.ബി. ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. നീത പിളള, പ്രണിത സുഭാഷ്, അജ്മൽ അമീർ, സുദേവ് നായർ, സിദ്ദീഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, ജിബിൻ ജി, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, അംബിക മോഹൻ, സ്മിനു, ജോൺ വിജയ്, സമ്പത്ത് റാം എന്നിവരും വേഷമിട്ട ഈ ചിത്രം, 1980 കളുടെ മധ്യത്തിൽ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ കുപ്രസിദ്ധമായ ഒരു സംഭവത്തെ അധികരിച്ചാണ് ഒരുക്കിയിരിക്കുന്നത്.
ഇടുക്കിയിലെ തങ്കമണി എന്ന ഗ്രാമത്തിൽ കേരളാ പൊലീസ് നടത്തിയ നരനായാട്ടും തുടർന്നുണ്ടായ കാര്യങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് ഈ ചിത്രം കഥ പറയുന്നത്. സംവിധായകൻ രതീഷ് തന്നെ രചിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് മനോജ് പിള്ള, എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരൻ, സംഗീതമൊരുക്കുന്നത് വില്യം ഫ്രാൻസിസ് എന്നിവരാണ്. ഇതിന്റെ ടീസർ, ഗാനങ്ങൾ എന്നിവ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. രാജശേഖരൻ, സ്റ്റൺ ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി എന്നീ മൂന്ന് സംഘട്ടന സംവിധായകർ ഒരുക്കിയ ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിന്റെ ഹൈലൈറ്റാണെന്നാണ് സൂചന
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.