[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Reviews

സീൻ മാറ്റുന്ന സർവൈവൽ ത്രില്ലർ; മഞ്ഞുമ്മൽ ബോയ്സ് റീവ്യൂ വായിക്കാം

സീൻ മാറ്റുന്ന സർവൈവൽ ത്രില്ലർ; മഞ്ഞുമ്മൽ ബോയ്സ് റീവ്യൂ വായിക്കാം

ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി, മലയാളത്തിലെ യുവതാരനിരയെ അണിനിരത്തി ഒരുക്കിയ മഞ്ഞുമ്മൽ ബോയ്സ്, മലയാള സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നാണ്. ഒരു സർവൈവൽ ത്രില്ലറാണ് ഈ ചിത്രമെന്ന് ഇതിന്റെ ട്രെയ്‌ലറിലൂടെ മനസ്സിലായതോടെ ആ കാത്തിരിപ്പിന് ആക്കം കൂടി. ഒടുവിൽ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തിയ മഞ്ഞുമ്മൽ ബോയ്സ് അക്ഷരാർത്ഥത്തിൽ മലയാള സിനിമ കണ്ട് പരിചയിച്ച ദൃശ്യ ഭാഷ തന്നെ മാറ്റിയെഴുതുന്ന ഒരു ഗംഭീര ചലച്ചിത്രാനുഭവമായി മാറുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ജാനേമൻ എന്ന സൂപ്പർ ഹിറ്റിനു ശേഷം ചിദംബരം സംവിധാനം ചെയ്ത ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത് ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്നാണ് മഞ്ഞുമ്മൽ ബോയ്സ് കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നത്.

2006 ഇൽ സംഭവിച്ച ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും കൊടൈക്കനാലിലേക്ക് യാത്ര പോവുന്ന സുഹൃത്തുക്കൾക്ക് അവിടെ നേരിടേണ്ടി വരുന്ന ഒരപ്രതീക്ഷിത സാഹചര്യമാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. ഡെവിൾസ് കിച്ചൻ എന്നറിയപ്പെടുന്ന, കൊടൈക്കനാലിൽ ഉള്ള ഗുണ കേവ്, ഈ ചിത്രത്തിന്റെ കഥാപശ്‌ചാത്തലമായി വരുന്നുണ്ട്. ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്ന സുഭാഷ് എന്ന കഥാപാത്രം ഗുണ ഗുഹയിൽ കുടുങ്ങി പോകുന്നതും, ഒരിക്കലും ആരും രക്ഷപ്പെട്ടിട്ടില്ലാത്ത ആ ഗുഹയിൽ നിന്ന് സുഭാഷിനെ സുഹൃത്തുക്കൾ ചേർന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.

മലയാള സിനിമയിൽ ഒരുപാട് പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത, പുതുമയേറിയ വഴികളിലൂടെ സഞ്ചരിക്കുന്ന ഒരു ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന് പറയാം നമ്മുക്ക്. ഒരുപക്ഷെ ഇത്രയും വലിയ രീതിയിൽ, യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കിയ സർവൈവൽ ത്രില്ലറുകൾ മലയാളത്തിൽ അധികം വന്നിട്ടില്ല. വളരെ ആവേശകരമായ ഒരു കഥയുടെ അതിഗംഭീരമായ അവതരണമാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ ചിദംബരം നടത്തിയിരിക്കുന്നത്. കഥയുടെ അവതരണത്തിൽ വ്യത്യസ്തത പുലർത്തുമ്പോൾ തന്നെ, വളരെ രസകരമായും ആകാംഷ നിറക്കുന്ന രീതിയിലും മുന്നോട്ട് കുതിക്കുന്ന ഒരു ഗംഭീര വിനോദ ചിത്രമാണ് ചിദംബരം നമ്മുക്ക് ഒരുക്കി തന്നത്. പ്രേക്ഷകരുടെ മനസ്സിൽ തൊടുന്ന വൈകാരിക നിമിഷങ്ങളാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ആകാംഷയും മിസ്റ്ററിയും ആവേശവുമെല്ലാം പ്രേക്ഷകന് നൽകി കൊണ്ട് ഒരുക്കിയ ഈ ചിത്രം നമ്മൾ കണ്ടു പരിചയിച്ചിട്ടുള്ള ത്രില്ലർ ചിത്രങ്ങളുടെ ഫോർമാറ്റിൽ നിന്ന് വളരെയധികം വ്യത്യസ്തത പുലർത്തുന്നുണ്ട് എന്നത് എടുത്തു പറയണം. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയതെങ്കിലും, ചിദംബരം രചിച്ച, വിശ്വസനീയമായ കഥാ സന്ദർഭങ്ങൾ നിറഞ്ഞ തിരക്കഥ തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ശക്തി. ആ മനോഹരമായ തിരക്കഥക്ക് സാങ്കേതികമായും കലാപരമായും ഗംഭീരമായ ഒരു ദൃശ്യ ഭാഷ അദ്ദേഹം ഒരുക്കിയപ്പോൾ വളരെ തീവ്രമായ സന്ദർഭങ്ങളിലൂടെ കടന്നു പോകുന്ന ആവേശകരമായ ഒരു ത്രില്ലറായി മഞ്ഞുമ്മൽ ബോയ്സ് മാറി.

പ്രേക്ഷകരെ അമ്പരപ്പിക്കുന്ന പ്രകടനമാണ് ഇതിലഭിനയിച്ച ഓരോത്തരും നൽകിയത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു, ചന്തു സലീംകുമാർ എന്നിവരാണ് ഇതിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. വളരെ അനായാസമായി തന്നെ തങ്ങളുടെ കഥാപാത്രങ്ങൾക്ക് ഇവർ ജീവൻ പകർന്നു. അതിൽ തന്നെ കുട്ടൻ എന്ന കഥാപാത്രമായി സൗബിൻ ഷാഹിർ കാഴ്ചവെച്ച പ്രകടനം വൻ അഭിനന്ദനം അർഹിക്കുന്നു. ശ്രീനാഥ് ഭാസി, ദീപക്, ഖാലിദ് റഹ്‌മാൻ, ബാലു വർഗീസ്, ലാൽ ജൂനിയർ, ഗണപതി, ജോർജ് മരിയൻ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് 100 ശതമാനം നീതി പുലർത്തി.

സുഷിൻ ശ്യാം ഒരുക്കിയ പശ്‌ചാത്തല സംഗീതം ചിത്രത്തിലെ അന്തരീക്ഷം അവസാനം വരെ ഉദ്വേഗഭരിതമാക്കി നിർത്താൻ സഹായിച്ചു എന്ന് മാത്രമല്ല അദ്ദേഹത്തിന്റെ ഗാനങ്ങളും മഞ്ഞുമ്മൽ ബോയ്സിനെ ഗംഭീരമാക്കിയിട്ടുണ്ട് എന്ന് പറയാം. ഷൈജു ഖാലിദ് ഒരുക്കിയ ദ്രശ്യങ്ങളും ചിത്രത്തിന്റെ ഫീൽ പ്രേക്ഷകനിലേക്കു പകരാൻ വളരെയധികം സംവിധായകനെ സഹായിച്ചിട്ടുണ്ട്. ഗുണ കേവിലെ ഓരോ ദൃശ്യങ്ങളും പ്രേക്ഷകരുടെ ഹൃദയമിടിപ്പ് കൂട്ടുന്നതായിരുന്നു. ഇതൊരു മലയാള സിനിമ തന്നെയാണോ എന്ന് തോന്നുന്ന തരത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ദൃശ്യങ്ങളാണ് ഷൈജു ഖാലിദ് സമ്മാനിച്ചത്. വിവേക് ഹർഷൻ നിർവഹിച്ച എഡിറ്റിംഗ് ചിത്രത്തിന് മികച്ച വേഗത പകർന്നു നൽകി. മികച്ച വി എഫ് എക്സ് ജോലികളും ചിത്രത്തിന്റെ മികവിന് കാരണമായിട്ടുണ്ട്. അജയൻ ചാലിശ്ശേരിയുടെ പ്രൊഡക്ഷൻ ഡിസൈൻ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റാണ്.

മഞ്ഞുമ്മൽ ബോയ്സ് പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഒരു ഗംഭീര സർവൈവൽ ത്രില്ലർ ആണ്. കണ്ടു മടുത്ത ത്രില്ലർ ചിത്രങ്ങളിൽനിന്നെല്ലാം വ്യത്യസ്തമായ ഒരു സിനിമാനുഭവം ഈ ചിത്രം പ്രേക്ഷകന് പകർന്നു നൽകുമെന്ന് തീർച്ചയാണ്. അഭിനേതാക്കളുടെ ഗംഭീര പ്രകടനവും ഉയർന്ന സാങ്കേതിക നിലവാരവും ഇതുവരെ കാണാത്ത ഒരു കഥയും ചേർന്നപ്പോൾ അക്ഷരാർഥത്തിൽ മഞ്ഞുമ്മൽ ബോയ്സ് മലയാള സിനിമയുടെ സീൻ മാറ്റുകയാണ്

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

2 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

2 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

4 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

4 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

1 month ago

This website uses cookies.