മലയാള സിനിമയിൽ നിന്നുള്ള ചിത്രങ്ങളാണ് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ റീമേക്ക് ചെയ്യപ്പെടുന്നത്. മലയാളത്തിലെ ജനപ്രിയ ചിത്രങ്ങളും ക്ലാസ് ചിത്രങ്ങളും ഒരേപോലെ മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നത് നമ്മൾ വർഷങ്ങളായി കാണുന്ന കാഴ്ചയാണ്. ഇപ്പോഴിതാ അത്തരമൊരു മലയാള ചിത്രത്തിന്റെ റീമേക്കിനെ കുറിച്ചുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. റിലീസ് ചെയ്ത് പത്ത് വർഷത്തിന് ശേഷം റിങ് മാസ്റ്റർ എന്ന ദിലീപ് ചിത്രമാണ് ഇപ്പോൾ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നത്. റാഫി രചനയും സംവിധാനവും നിര്‍വ്വഹിച്ച് 2014 ല്‍ പുറത്തിറങ്ങിയ കോമഡി ചിത്രമാണ് റിങ് മാസ്റ്റർ. ദിലീപ്- കീർത്തി സുരേഷ് ടീമൊന്നിച്ച ഈ ചിത്രം അന്ന് സൂപ്പർ ഹിറ്റായി മാറിയിരുന്നു.
സേട്ടൈ, ബൂമറാംഗ്, ബിസ്കോത്ത്, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ (റീമേക്ക്) തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ആർ കണ്ണൻ ആണ് ഇപ്പോൾ ഈ ദിലീപ് ചിത്രവും തമിഴിലേക്ക് റീമേക്ക് ചെയ്യുന്നത്. ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തിൽ മാള്‍വി മല്‍ഹോത്രയാണ് നായികാ വേഷം ചെയ്യുന്നത്. ഇതിൽ ദിലീപിന്റെ നായക കഥാപാത്രം തമിഴിൽ ചെയ്യുന്നത് ആരാണെന്ന വിവരം അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല. ഡി ഇമ്മന്‍ ആണ് ഈ തമിഴ് റീമേക്കിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്.
ഹണി റോസ്, കലാഭവന്‍ ഷാജോണ്‍, അജു വര്‍ഗീസ് എന്നിവരും വേഷമിട്ട റിങ് മാസ്റ്ററിൽ ഒരു ഡോഗ് ട്രെയിനർ ആയാണ് ദിലീപ് വേഷമിട്ടത്. വൈശാഖ സിനിമയുടെ ബാനറില്‍ വൈശാഖ് രാജന്‍ നിര്‍മ്മിച്ച ഈ ചിത്രം മികച്ച ബോക്സ് ഓഫീസ് വിജയമാണ് അന്ന് കരസ്ഥമാക്കിയത്. കുട്ടികളും കുടുംബ പ്രേക്ഷകരും വലിയ രീതിയിൽ ഏറ്റെടുത്ത ചിത്രം കൂടിയാണ് റിങ് മാസ്റ്റർ
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.