ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നാണ് പറക്കും പപ്പൻ. ഒരു ദേശി സൂപ്പർ ഹീറോ എന്ന കാഴ്ചപ്പാടിൽ നിന്നും രൂപം കൊണ്ടതാണ് ഈ ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന. പ്രശസ്ത സംവിധായകനും രചയിതാവും നടനുമായ റാഫി തിരക്കഥ രചിക്കുന്ന ഈ ഫാന്റസി ആക്ഷൻ കോമഡി ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് നവാഗതനായ വിയാൻ വിഷ്ണുവാണ്. രണ്ടു വർഷങ്ങൾക്കു മുൻപ് ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടു കൊണ്ട് പ്രഖ്യാപിച്ച ഈ ചിത്രം കോവിഡ് സാഹചര്യങ്ങൾ കാരണവും മറ്റു സാങ്കേതിക കാരണങ്ങൾ കൊണ്ടും നീണ്ടു പോവുകയായിരുന്നു. എന്നാലിപ്പോൾ ഈ ചിത്രത്തിന്റെ ചർച്ചകൾക്കായി ദിലീപും റാഫിയും സംവിധായകൻ വിയാൻ വിഷ്ണുവും ഒന്നിച്ചിരിക്കുകയാണ്. ആ സമയത്തെ തങ്ങളുടെ ചിത്രം സംവിധായകൻ പുറത്ത് വിട്ടത് സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.
റാഫി സംവിധാനം ചെയ്യുന്ന വോയിസ് ഓഫ് സത്യനാഥൻ എന്ന ചിത്രത്തിലാണ് ഇപ്പോൾ ദിലീപ് അഭിനയിക്കുന്നത്. ഇതിന്റെ അവസാന ഷെഡ്യൂൾ ജൂലൈ ആദ്യം ആരംഭിക്കും. ഈ ചിത്രം പൂർത്തിയാക്കിയതിനു ശേഷമായിരിക്കും പറക്കും പപ്പന്റെ ജോലികൾ ആരംഭിക്കുക എന്നാണ് സൂചന. വോയിസ് ഓഫ് സത്യനാഥൻ എന്ന ദിലീപ് ചിത്രത്തിൽ ജോജു ജോർജ്, വീണ നന്ദകുമാർ, സിദ്ദിഖ്, ജോണി ആന്റണി എന്നിവരും അഭിനയിക്കുന്നുണ്ട്. റാഫി തന്നെ രചിക്കുകയും ചെയ്ത ഈ ചിത്രം, ബാദുഷ, ദിലീപ്, പ്രിജിൻ, ഷിനോയ് മാത്യു എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ജസ്റ്റിൻ വർഗീസ് സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ജിതിൻ സ്റ്റാനിസ്ലാവ്, എഡിറ്റ് ചെയ്യുന്നത് ഷമീർ മുഹമ്മദ് എന്നിവരാണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.