മലയാളത്തിൽ ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ ആണ് വിനയൻ. ഇന്നും മിനിസ്‌ക്രീനിൽ പ്രേക്ഷകർ വീണ്ടും വീണ്ടും കാണാൻ ഇഷ്ട്ടപെടുന്ന ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള അദ്ദേഹം ദിലീപ് എന്ന നടനെ ഒരു സൂപ്പർ താരം ആക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുള്ള സംവിധായകൻ ആണ്. അദ്ദേഹം ദിലീപിനെ നായകനാക്കി ഒരുക്കിയ കല്യാണ സൗഗന്ധികം, ഉല്ലാസ പൂങ്കാറ്റു, അനുരാഗ കൊട്ടാരം, പ്രണയ നിലാവ് എന്നീ ചിത്രങ്ങൾ ഇന്നും പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന ചിത്രങ്ങൾ ആണ്. എന്നാൽ ഇടക്കാലത്തു വിനയനും ദിലീപും തമ്മിൽ തെറ്റുകയും അത് മലയാള സിനിമയെ തന്നെ രണ്ടായി പിളർത്തുന്ന നിലയിലേക്ക് വളരുകയും ചെയ്തിരുന്നു. വിനയൻ ആണ് ജയസൂര്യ എന്ന നടനേയും മലയാള സിനിമാ പ്രേമികൾക്ക് മുന്നിൽ എത്തിച്ചത്.
ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന വിനയൻ ചിത്രം സൂപ്പർ ഹിറ്റായി മാറിയതോടെ ആണ് ജയസൂര്യ മലയാള സിനിമയിൽ പോപ്പുലർ ആയതു. എന്നാൽ ആ ചിത്രത്തിൽ ആദ്യം അഭിനയിക്കേണ്ടിയിരുന്നത് ദിലീപ് ആയിരുന്നു എന്നാണ് വിനയൻ പറയുന്നത്. ദിലീപ് നായകനായി ഏകദേശം എട്ടോളം സിനിമകൾ നടന്നു വരുന്ന സമയത്താണ് ഈ പ്രൊജക്റ്റ് സംഭവിക്കുന്നത്. ദിലീപിന്റെ ഡേറ്റ് ക്ലാഷ് ആയി അദ്ദേഹത്തിന് ഈ ചിത്രത്തിൽ അഭിനയിക്കാൻ സാധിക്കാതെ വന്നപ്പോൾ ആണ് ഒരു പുതുമുഖത്തെ വെച്ച് ഈ ചിത്രം ചെയ്താലോ എന്ന ആലോചന വരുന്നത്. അങ്ങനെ ആണ് ജയസൂര്യ ഈ ചിത്രത്തിലേക്ക് കടന്നു വരുന്നത്.
തന്റെ തീരുമാനത്തിനോട് നിർമ്മാതാവും യോജിച്ചപ്പോൾ ജയസൂര്യക്ക് നറുക്കു വീണു എന്ന് വിനയൻ പറഞ്ഞു. ആ ചിത്രം മികച്ച സാമ്പത്തിക വിജയം നേടിയതോടെ ചെറിയ വേഷങ്ങൾ ചെയ്തു നടന്ന ജയസൂര്യ നായകനായി മലയാള സിനിമയിൽ തന്റെ ഇടം കണ്ടെത്തുകയായിരുന്നു. മകൻ വിഷ്ണുവും തന്റെ ഭാര്യയും ചേർന്നാണ് ജയസൂര്യയെക്കുറിച്ച് തന്നോട് പറയുന്നത് എന്നും ഈ ചിത്രം ഹിറ്റായി ആറു മാസത്തിനകം ജയസൂര്യ വലിയ നടനായെന്നും വിനയൻ പറയുന്നു. ടെലിവിഷനിൽ പ്രോഗ്രാം അവതരിപ്പിച്ചും മറ്റുമാണ് ജയസൂര്യ ആദ്യ ശ്രദ്ധ നേടുന്നത്. ആദ്യമായി നായകനായി അഭിനയിച്ച ചിത്രത്തിൽ തന്നെ ഒറ്റ ഡയലോഗ് ഇല്ലാതെയാണ് ജയസൂര്യ അഭിനയിച്ചത് എന്നും ശ്രദ്ധേയമാണ്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.