[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

വിവാദങ്ങൾക്ക് വിട; ബിനീഷ് ബാസ്റ്റിൻ നായകനാവുന്നു

സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ അപമാനിച്ചു എന്ന വിവാദത്തിലൂടെ ശ്രദ്ധേയനായ നടൻ ബിനീഷ് ബാസ്റ്റിന് ആ വിവാദം അനുഗ്രഹം ആയി മാറിയിരിക്കുകയാണ്. പാലക്കാട് മെഡിക്കൽ കോളേജിൽ വെച്ചാണ് വിവാദത്തിന് ആസ്പദമായ സംഭവം ഉണ്ടായത്. അതോടെ സോഷ്യൽ മീഡിയയിൽ പോപ്പുലർ ആയ ബിനീഷിന് കൈ നിറയെ അവസരങ്ങളാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ബിനീഷിനെ നായകനാക്കി ഒരു ചിത്രം ഒരുങ്ങാന്‍ പോവുകയാണ്. മലയാളത്തിൽ കുറെ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുള്ള ബിനീഷ് ശ്രദ്ധിക്കപ്പെട്ടത് വിജയ് നായകനായ തെറി എന്ന തമിഴ് സിനിമയിലെ വേഷത്തിലൂടെയാണ്.

ദി ക്രിയേറ്റര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സിനിമാ രംഗത്ത് അവഗണനകള്‍ നേരിടുന്ന സഹസംവിധായകന്റെ കഥയാണ് പറയുന്നത് എന്നു അണിയറ പ്രവർത്തകർ പറയുന്നു. പുതുമുഖ സംവിധായകന്‍ ആയ സാബു അന്തിക്കായിയാണ് ദി ക്രിയേറ്റർ എന്ന ഈ ചിത്രം ഒരുക്കാൻ പോകുന്നത്. അടുത്തമാസം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. ഈ ചിത്രം കൂടാതെ മറ്റു ചില ചിത്രങ്ങളും ബിനീഷിനെ തേടിയെത്തിയിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്.

അവയിലൊന്ന് പ്രശസ്ത സംവിധായകൻ ബോബന്‍ സാമുവല്‍ ഒരുക്കാൻ പോകുന്ന പുതിയ ചിത്രമാണ്. ഈ സിനിമയുടെ ചിത്രീകരണം ഗള്‍ഫിലാണ് ആരംഭിക്കുക എന്നാണ് കേൾക്കുന്നത്. അതോടൊപ്പം തന്നെ നടി അഞ്ജലി നായര്‍ നിർമ്മിക്കുന്ന മൈതാനം എന്ന ചിത്രത്തിലും ബിനീഷിന് അവസരം വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നും വർത്തകൾ പറയുന്നു. വിവാദമായ സംഭവത്തിൽ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ ബിനീഷിനോട് മാപ്പു പറഞ്ഞിരുന്നു. തന്റെ അടുത്ത സിനിമയില്‍ ബിനീഷിന് ഒരു റോള്‍ കരുതിയിട്ടുണ്ടെന്ന് എന്നും അദ്ദേഹം പറഞ്ഞിരുന്നു എന്നും എന്നാല്‍ തന്നെ നായകനാക്കിയാലും ആ സിനിമയില്‍ അഭിനയിക്കില്ലെന്നുമാണ് ബിനീഷ് പറയുന്നത് എന്നുമാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

21 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

22 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.