ഇപ്പോൾ കേരളത്തിലെ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുന്ന ചിത്രമാണ് ദിലീപിന്റെ അനുജനും നവാഗത സംവിധായകനുമായ അനൂപ് പദ്മനാഭൻ ഒരുക്കിയ തട്ടാശ്ശേരി കൂട്ടം. ജിയോ പിവിയുടെ കഥയിൽ സന്തോഷ് എച്ചിക്കാനം തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപാണ്. അർജുൻ അശോകൻ, ഗണപതി, അനീഷ് ഗോപാൽ, ഉണ്ണി രാജൻ പി ദേവ്, അപ്പു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രത്തിന് ആദ്യ ദിനം മുതൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ തന്നെയാണ് ഈ ചിത്രം. കോമെഡിയും പ്രണയവും ആക്ഷനും ത്രില്ലും എല്ലാം കോർത്തിണക്കിയ ഈ ചിത്രം അനൂപെന്ന സംവിധായകന്റെ കയ്യടക്കം കൂടി നമ്മുക്ക് കാണിച്ചു തരുന്നു.
ദിലീപെന്ന തന്റെ സഹോദരന്റെ പിന്തുണയാണ് തന്നെ താനാക്കിയത് എന്നും, അദ്ദേഹമാണ് സിനിമ പഠിക്കാനും ഇപ്പോൾ സിനിമ ചെയ്യാനുമുള്ള അവസരം ഉണ്ടാക്കി തന്നതെന്നും അനൂപ് പറയുന്നു. ദിലീപിന്റെ പല സൂപ്പർ ഹിറ്റ് ചിത്രങ്ങളുടേയും ട്രൈലെർ എഡിറ്റ് ചെയ്തിട്ടുള്ള അനൂപ്, അതിന് ശേഷം ദിലീപ് നിർമ്മിച്ച ചിത്രങ്ങളുടെ നിർമ്മാണ- വിതരണ മേൽനോട്ടവും വഹിച്ചു കൊണ്ട് സജീവമായി തന്നെ മലയാള സിനിമയിൽ നിന്നിരുന്ന വ്യക്തിയാണ്. അങ്ങനെയാണ് അനൂപ് സിനിമ പഠിച്ചത്. ഈ ചിത്രം കണ്ട് കഴിഞ്ഞപ്പോൾ ദിലീപ് ഏറെ സന്തോഷവാനാണ് എന്നും അനൂപ് പറഞ്ഞു. പ്രിയംവദ, വിജയ രാഘവൻ, സിദ്ദിഖ്, സുരേഷ് മേനോൻ, ഷൈനി സാറ, ശ്രീലക്ഷ്മി എന്നിവരും വേഷമിട്ട തട്ടാശ്ശേരി കൂട്ടത്തിന് സംഗീതമൊരുക്കിയത് റാം ശരത്തും എഡിറ്റ് ചെയ്തത് വി സാജനുമാണ്. ജിതിൻ ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത്.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രത്തീന സംവിധാനം ചെയ്ത ‘പാതിരാത്രി’ ആണ് ഇന്ന് റിലീസിനെത്തിയ പ്രധാന…
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ ആദ്യഗാനം പുറത്തിറങ്ങി.…
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
This website uses cookies.