നടിയെ ആക്രമിച്ച കേസില് ദിലീപ് അറസ്റ്റിലായതോടെ മാധ്യമങ്ങളും സോഷ്യല് മീഡിയയും ദിലീപിന്റെ പതനം എന്ന നിലയില് ഇതിനെ ആഘോഷിക്കുകയാണ്. ദിലീപിന്റെ വാര്ത്തകള് മാത്രമാണു ചാനലുകളിലും പത്ര താളുകളിലും നിറഞ്ഞു നില്ക്കുന്നത്. ഇതിനെതിരെ ശകതമായ വാക്കുകളുമായി നടന് സിദ്ധിക്ക് രംഗത്ത്.
ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില് ശിക്ഷിക്കപ്പെടണം എന്ന് ഏതൊരു മലയാളിയും ആഗ്രഹിക്കുന്നത് പോലെ ഞാനും ആഗ്രഹിക്കുന്നുണ്ട്. എന്നാല് കുറച്ചു മാസങ്ങള്ക്ക് മുന്നേ തന്നെ ക്രൂരമായി പീഡിപ്പിക്കുകയും മറ്റുള്ളവര്ക്ക് മുന്നേ കാഴ്ചവെക്കുകയും ചെയ്ത ബോബി ചെമ്മണ്ണൂരിനെതിരെ ഒരു സ്ത്രീ രംഗത്ത് വരുകയും തെളിവിനായി വീഡിയോ പുറത്ത് വിടുകയും ചെയ്തു. അതിനെതിരെ ഒരു ചെറുവിരല് അനക്കാനോ ബോബി ചെമ്മണ്ണൂരിനെ ഒന്നു തൊടാനോ ആര്ക്കും കഴിഞ്ഞില്ല. സിദ്ധിക്ക് പറയുന്നു.
കേരളത്തിലെ ‘സമ്പൂർണ്ണ സാക്ഷര പൗരന്മാരും’ മാധ്യമങ്ങളും ഫെമിനിസ്റ്റുകളും രാഷ്ട്രീയക്കാരും അന്ന് അതൊന്നും ശ്രദ്ധിച്ചില്ല, പകരം ഇന്ന് ദിലീപിനെതിരെ കൊലവിളി നടത്തുന്നു. രൂക്ഷ ഭാഷയില് തന്നെയായിരുന്നു സിദ്ധിക്കിന്റെ പ്രതികരണം.
കോടതി വിധി വരും മുന്നേ, കുറ്റാരോപണത്തിന്റെ പേരിൽ അറസ്റ്റ് ചെയ്ത ദിലീപിന്റെ സ്ഥാപനങ്ങളില് ആക്രമണം നടത്തിയവര്ക്ക് ബോബി ചെമ്മണ്ണൂരിന്റെ ഏതെങ്കിലും ഒരു സ്ഥാപനത്തിന് മുന്നിൽ പോയി രണ്ട് മുദ്രാവാക്യം വിളിക്കാനോ അടിച്ചു തകർക്കാനോ എന്തേ അന്ന് നട്ടെല്ല് നിവർന്നില്ലേ ? സിദ്ധിക്ക് ചോദിക്കുന്നു.
കുറ്റക്കാരനാണെങ്കിൽ ദിലീപ് ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. അതിന് മുൻപുള്ള മാധ്യമ വിചാരണ അല്പത്തരമാണ്. കോടതി ശിക്ഷ വിധിക്കുന്നത് വരെ ഒരാൾ പ്രതിയല്ല കുറ്റാരോപിതൻ മാത്രമാണെന്നും സിദ്ധിക്ക് കൂട്ടിച്ചേര്ത്തു.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.