ജനപ്രിയ നായകൻ ദിലീപിന്റെ ഈ കഴിഞ്ഞ ജന്മദിനത്തിൽ ഏറ്റവും കൂടുതൽ പ്രചരിച്ച വാർത്തകളിൽ ഒന്നായിരുന്നു യുവ സംവിധായകൻ ടിനു പാപ്പച്ചൻ ഒരുക്കുന്ന ഒരു ചിത്രത്തിൽ ദിലീപ് നായകനായി എത്തുമെന്നത്. അന്ന് ആ ചിത്രം പ്രഖ്യാപിക്കും എന്നും വാർത്തകൾ വന്നെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല. ഇപ്പോഴിതാ താൻ നിർമ്മിച്ച ഏറ്റവും പുതിയ ചിത്രമായ തട്ടാശ്ശേരി കൂട്ടത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിൽ ടിനു പാപ്പച്ചൻ ചിത്രത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് ദിലീപ്. ആ ചിത്രത്തിന്റെ ചർച്ചകൾ നടക്കുകയാണെന്നും തങ്ങൾ ഒരുമിച്ചൊരു ചിത്രം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്നും ദിലീപ് വെളിപ്പെടുത്തി. അത്പോലെ തന്നെ മോഹൻലാൽ, മമ്മൂട്ടി, ദിലീപ് ഒന്നിക്കുന്ന ചിത്രം വരുമോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി.
അത്രയും വലിയ ചിത്രം പെട്ടെന്ന് സംഭവിക്കില്ല എന്നും അതിന് പറ്റിയ കഥയും കാര്യങ്ങളും ഒക്കെ വരുമ്പോൾ മാത്രമേ അതൊക്കെ നടക്കു എന്നും ഇപ്പോൾ അതിന്റെ ചർച്ചകൾ നടക്കുന്നില്ലെന്നും ദിലീപ് പറഞ്ഞു. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ടിനു പാപ്പച്ചൻ ഇപ്പോൾ ഒരുക്കുന്നത് ചാവേർ എന്ന ചിത്രമാണ്. ജോയ് മാത്യു രചിച്ച ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ദിലീപ് നിർമ്മിച്ച്, അദ്ദേഹത്തിന്റെ അനുജൻ അനൂപ് ആദ്യമായി സംവിധാനം ചെയ്ത തട്ടാശ്ശേരി കൂട്ടത്തിലും അർജുൻ അശോകനാണ് നായകനായി എത്തുന്നത്. സന്തോഷ് എച്ചിക്കാനം രചിച്ച ഈ ചിത്രത്തിന്റെ ട്രെയ്‌ലർ, ഇതിലെ ഒരു ഗാനം എന്നിവ ഇതിനോടകം സൂപ്പർ ഹിറ്റാണ്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.