മലയാളി പ്രേക്ഷകർക്ക് ദിലീപിന്റെ ജീവിതം അദ്ദേഹത്തിന്റെ ചിത്രങ്ങൾ പോലെ തന്നെ ഏറെ പ്രിയപ്പെട്ട ഒന്നാണ്. അതിനാൽ തന്നെയും അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചുള്ള മലയാളികളുടെ ചോദ്യങ്ങളും, മറ്റ് താരങ്ങളുടേതിനെക്കാൾ കൂടുതലാണ്. എന്നാൽ അങ്ങനെയൊരു കുടുംബപരമായ ചോദ്യത്തിനുള്ള മറുപടിയാണ് ദിലീപ് കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. അധികമായി ചാനലുകളിലൂടെയോ മറ്റ് മാധ്യമങ്ങളിലൂടെയോ പ്രത്യക്ഷപ്പെടാറില്ലെങ്കിലും ദിലീപിന്റെ മകൾ മീനാക്ഷി മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടയാളാണ്. മീനാക്ഷിയെ കുറിച്ചായിരുന്നു അവതാരകരുടെ ചോദ്യം.
ദിലീപേട്ട മീനാക്ഷി മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ് പരീക്ഷ എഴുതി എന്ന് കേട്ടല്ലോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. പരീക്ഷ നീറ്റായി തന്നെ എഴുതിയിട്ടുണ്ട് എന്നാണ് ദിലീപിന്റെ രസകരമായ തിരിച്ചുള്ള മറുപടിയും. താരങ്ങളുടെ മക്കൾ ആകുമ്പോൾ സ്വാഭാവികമായും സിനിമയിലേക്ക് തിരിയുമോ എന്ന സംശയം പൊതുവായി ഏവർക്കും ഉണ്ടാകും. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സുരേഷ് ഗോപിയുടെയും മക്കൾ ചിത്രങ്ങളിൽ അഭിനയിച്ചപ്പോൾ മീനാക്ഷിയും ആവഴിക്ക് എത്തുമോ എന്നായിരുന്നു പ്രേക്ഷകരുടെ ആകാംഷ. എന്തായാലും അഭിനയ മോഹമല്ല മീനാക്ഷിക്ക് ഡോക്ടർ ആവാനാണ് താല്പര്യമെന്ന് ദിലീപിന്റെ വാക്കുകളിലൂടെ വ്യക്തമായിരിക്കുകയാണ്. അവൾക്ക് പ്രിയപ്പെട്ട വഴിയിലേക്ക് നീങ്ങുവാൻ കുടുംബത്തിന്റെ എല്ലാവിധ സപ്പോർട്ടും കാണുമെന്നാണ് ദിലീപ് പറയുന്നത്. പേരിന് മുൻപിൽ ഡോക്ടർ വരണം അതിനാൽ തന്നെ പഠിത്തത്തിൽ ശ്രദ്ധിക്കണമെന്ന് താൻ പറയാറുണ്ടെന്നും ദിലീപ് പറഞ്ഞു.
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
This website uses cookies.