മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന്റെ കരിയറിൽ ഏറ്റവും നിർണ്ണായകമായ സ്ഥാനമുള്ള ഒരു രചയിതാവായിരുന്നു ഇന്നലെ നമ്മളെ വിട്ട് പിരിഞ്ഞ സച്ചി. ദിലീപ് നായകനായ ഒരു ചിത്രം മാത്രമേ സച്ചി രചിച്ചിട്ടുള്ളു എങ്കിലും ആ ചിത്രത്തിന്റെ വിജയം ദിലീപിന്റെ കരിയറിൽ വഹിച്ച പങ്കു വളരെ വലുതാണ്. 2017 ഇൽ അരുൺ ഗോപി എന്ന നവാഗത സംവിധായകൻ രാമലീല എന്ന ദിലീപ് ചിത്രവുമായി വരുമ്പോൾ ആരും പ്രതീക്ഷിച്ചിരുന്നില്ല, അത് ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറുമെന്ന്. സച്ചി എന്ന ഗംഭീര രചയിതാവിന്റെ കയ്യൊപ്പു പതിഞ്ഞ ചിത്രമായി രാമലീല മാറിയപ്പോൾ, ആ ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. സിനിമയ്ക്കു പുറത്തെ ഒട്ടേറെ പ്രശ്നങ്ങളുമായി കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധിയെ ദിലീപ് നേരിടുന്ന സമയത്താണ് രാമലീല എത്തുന്നതും വീണ്ടും ദിലീപ് ശ്കതമായി മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നതും. ആ സുഹൃത്തിന്റെ മരണം ദിലീപ് എന്ന മനുഷ്യന് സമ്മാനിക്കുന്നത് തീരാ വേദന.
സച്ചിയുടെ മരണ വാർത്ത അറിഞ്ഞതിനു ശേഷം, തന്റെ ഫേസ്ബുക് പേജിൽ ദിലീപ് കുറിച്ച വാക്കുകൾ ഇപ്രകാരം. പ്രിയപ്പെട്ട സച്ചി, രാമലീലയിലൂടെ എനിക്ക് ജീവിതം തിരിച്ച് തന്ന നീ വിടപറയുമ്പോൾ വാക്കുകൾ മുറിയുന്നു, എന്ത് പറയാൻ. ഒരിക്കലും മറക്കാനാവാത്ത സഹോദരന്റെ വേർ പാടിൽ കണ്ണീർ അഞ്ജലികൾ. ചോക്ക്ലേറ്റ് എന്ന ഷാഫി ചിത്രത്തിലൂടെ സേതുവിനൊപ്പം ഇരട്ട തിരക്കഥാകൃത്തുക്കളിൽ ഒരാളായി അരങ്ങേറ്റം കുറിച്ച സച്ചി പിന്നീട് രചനാ പങ്കാളിയായി നമ്മുക്ക് മുന്നിലെത്തിച്ചത് ജോഷിക്ക് വേണ്ടി റോബിൻ ഹുഡ്, ഷാഫി ചിത്രമായ മേക്കപ്പ്മാൻ, വൈശാഖ് ചിത്രമായ സീനിയേഴ്സ്, സോഹൻ സീനുലാൽ ചിത്രമായ ഡബിൾസ് എന്നിവയാണ്. സ്വതന്ത്ര രചയിതാവായി സച്ചി ഒരുക്കിയ ചിത്രങ്ങളാണ് ജോഷി- മോഹൻലാൽ ചിത്രമായ റൺ ബേബി റൺ, ബിജു മേനോൻ- ഷാജൂൺ കാര്യാൽ ചിത്രമായ ചേട്ടായീസ്, ദിലീപ്- അരുൺ ഗോപി ചിത്രമായ രാമലീല, സച്ചി തന്നെ സംവിധാനം ചെയ്ത അനാർക്കലി, ജീൻ പോൾ ലാൽ- പൃഥ്വിരാജ് ചിത്രമായ ഡ്രൈവിംഗ് ലൈസെൻസ്, സച്ചിയുടെ രണ്ടാമത്തെ സംവിധാന സംരംഭമായ അയ്യപ്പനും കോശിയുമെന്നിവ.
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
This website uses cookies.