[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സച്ചിക്കു ആദരാഞ്ജലികൾ അർപ്പിച്ചു മോഹൻലാലും മമ്മൂട്ടിയും..!

മലയാള സിനിമയ്ക്കു ഇത് തീരാനഷ്ടം. പതിമൂന്നു വർഷം നീണ്ട സിനിമാ ജീവിതത്തിലൂടെ ഒരുപിടി ഗംഭീര ചിത്രങ്ങളുമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച സച്ചി എന്ന രചയിതാവും സംവിധായകനും ഇനിയില്ല. അകാലത്തിൽ വിട പറഞ്ഞ പ്രിയ സഹപ്രവർത്തകന് ആദരാഞ്ജലികൾ അർപ്പിക്കുകയാണ് ഇപ്പോൾ മലയാള സിനിമാ ലോകവും പ്രേക്ഷകരും. മലയാള സിനിമയുടെ നെടുംതൂണുകളായ മോഹൻലാൽ, മമ്മൂട്ടി എന്നിവരും വിവരമറിഞ്ഞയുടനെ സച്ചിക്കു ആദരാഞ്ജലികളർപ്പിച്ചു കൊണ്ട് മുന്നോട്ടു വന്നു. പ്രിയപ്പെട്ട സച്ചിക്ക് ആദരാഞ്ജലികൾ. എന്ന് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചപ്പോൾ, അകാലത്തിൽ അണഞ്ഞുപോയ പ്രതിഭയ്ക്ക് ആദരാഞ്ജലികൾ എന്നാണ് മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ച വാക്കുകൾ. ഇരുവർക്കുമൊപ്പം ഓരോ ചിത്രങ്ങളിൽ മാത്രമാണ് സച്ചി ജോലി ചെയ്തിട്ടുള്ളതെങ്കിലും ഇരുവരുമായും മികച്ച സൗഹൃദം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. മോഹൻലാൽ നായകനായ റൺ ബേബി റൺ എന്ന ചിത്രത്തിലൂടെയായിരുന്നു സച്ചി സ്വതന്ത്ര രചയിതാവായി മാറിയത്.

2012 ഇൽ റിലീസ് ചെയ്ത ഈ ചിത്രം ജോഷിയാണ് സംവിധാനം ചെയ്തത്. ഒരു ഓണം റിലീസായി എത്തിയ ഈ ത്രില്ലർ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറി. മോഹൻലാലിന്റെ ഓപ്പൺ ഡേറ്റ് ഉണ്ടായിരുന്ന സച്ചി അദ്ദേഹത്തിന് വേണ്ടി മറ്റൊരു വ്യത്യസ്തമായ പ്രമേയത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. മമ്മൂട്ടിക്കൊപ്പം സച്ചി ജോലി ചെയ്യുന്നത് 2011 ഇൽ റിലീസ് ചെയ്ത ഡബിൾ‍സ്‌ എന്ന ചിത്രത്തിലാണ്. സോഹൻ സീനുലാൽ സംവിധാനം ചെയ്ത ഈ ചിത്രം സച്ചി- സേതു കൂട്ടുകെട്ടാണ് രചിച്ചത്. പൃഥ്വിരാജ്- സുരാജ് വെഞ്ഞാറമൂട് കൂട്ടുകെട്ടിനെ വെച്ച് സച്ചി രചിച്ച ഡ്രൈവിംഗ് ലൈസെൻസ് എന്ന സൂപ്പർ ഹിറ്റ് ചിത്രം അദ്ദേഹമാദ്യം പ്ലാൻ ചെയ്തത് മമ്മൂട്ടി- ലാൽ ടീമിനെ വെച്ചായിരുന്നു. പക്ഷെ അത് നടക്കാതെ പോയി.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.