പ്രശസ്ത സംവിധായകൻ ജോണി ആന്റണി സംവിധായകനായുള്ള തന്റെ അരങ്ങേറ്റം കുറിച്ച സൂപ്പർ ഹിറ്റ് ചിത്രമാണ് സി ഐ ഡി മൂസ. 2003 ഇലെ രണ്ടാമത്തെ വലിയ വിജയമെന്ന സ്ഥാനം നേടിയെടുത്ത ഈ ചിത്രത്തിൽ ജനപ്രിയ നായകൻ ദിലീപ് ആയിരുന്നു നായകൻ. കുട്ടികളുടേയും കുടുംബങ്ങളുടേയും ഇടയ്ക്കു വലിയ തരംഗമായി മാറിയ ഈ ചിത്രം മിനി സ്‌ക്രീനിലൂടെയും വമ്പൻ ജനപ്രീതി നേടിയെടുത്ത മലയാള ചിത്രങ്ങളിൽ ഒന്നാണ്. ഭാവന നായികാ വേഷം ചെയ്ത ഈ ചിത്രത്തിൽ മുരളി, ആശിഷ് വിദ്യാർത്ഥി, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ, സലിം കുമാർ, ജഗതി ശ്രീകുമാർ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ക്യാപ്റ്റൻ രാജു തുടങ്ങി ഒരു വലിയ താരനിര തന്നെയണിനിരന്നിരുന്നു. കഴിഞ്ഞ കുറെ നാളുകളായി ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന സാധ്യതയെ കുറിച്ച് ചർച്ചകൾ നടക്കുകയാണ്. സി ഐ ഡി മൂസക്കു ഒരു രണ്ടാം ഭാഗം വരുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി ദിലീപ് തന്നെ പറഞ്ഞിരുന്നു. ഉദയകൃഷ്ണ- സിബി കെ തോമസ് രചിച്ച ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ. എന്നാൽ രണ്ടാം ഭാഗം തീയേറ്ററിൽ എത്തുന്നതിനു മുൻപ് സി ഐ ഡി മൂസ ഒരിക്കൽ കൂടി എത്തുമെന്നുള്ള പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ ജനപ്രിയ നായകൻ ദിലീപ്.
ഒരു അനിമേഷൻ ചിത്രമായാണ് പതിനേഴു വർഷങ്ങൾക്കു ശേഷം സി ഐ ഡി മൂസ ഇനി പ്രേക്ഷകരുടെ മുന്നിൽ എത്തുക. അതിന്റെ പ്രോമോ വീഡിയോ കൂടി ദിലീപ് ഇന്ന് പുറത്തു വിട്ടു. ലോക അനിമേഷൻ ദിവസമായ ഇന്ന് തന്നെ ഈ അനിമേഷൻ ചിത്രം പ്രഖ്യാപിച്ചു കൊണ്ടാണ് ദിലീപ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. ബി എം ജി അനിമേഷൻസ്, ഗ്രാൻഡ് പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് ഈ അനിമേഷൻ ചിത്രം നിർമ്മിക്കുന്നത്. ഏതായാലും ഈ പ്രോമോ വീഡിയോ ദിലീപ് ആരാധകർ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തു കഴിഞ്ഞു എന്ന് തന്നെ പറയാം.
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
This website uses cookies.