മലയാള സിനിമയിൽ ഒട്ടേറെ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള കൂട്ടുകെട്ടാണ് ദിലീപ്- റാഫി ടീം. റാഫി- മെക്കാർട്ടിൻ ടീം സംവിധായകരായും അതിനു ശേഷം റാഫി ഒറ്റക്കും ദിലീപിനെ വെച്ച് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമ്മുക്ക് മുന്നിൽ എത്തിച്ചിട്ടുണ്ട്. ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായ ടു കൺഡ്രീസ് എന്ന ഷാഫി ചിത്രം രചിച്ചത് റാഫി ആണ്. ഇപ്പോഴിതാ ദിലീപിന് വേണ്ടി റാഫി വീണ്ടും തിരക്കഥ രചിക്കുകയാണ്. മാർഷ്യൽ ആർട്സിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ കോമഡി ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് നവാഗതനായ സജി സുകുമാർ ആണ്. എന്റർ ദി ഡ്രാഗൺ എന്നാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്.
ചൈനയിൽ ഷൂട്ട് ചെയ്യാൻ പോകുന്ന ഈ ചിത്രം അടുത്ത വർഷം ഓണം റിലീസ് ആയി എത്തിക്കാൻ ആണ് പ്ലാൻ. മിനി സ്റ്റുഡിയോ ആണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുക, ദിലീപിന്റെ ഷൂട്ടിംഗ് പൂർത്തിയാവാത്ത പ്രൊഫസ്സർ ഡിങ്കൻ എന്ന ചിത്രവും രചിച്ചത് റാഫി ആണ്. ആ ചിത്രവും അടുത്ത വർഷം എത്തുകയാണ് എങ്കിൽ ദിലീപ്- റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന രണ്ടു ചിത്രങ്ങൾ ആയിരിക്കും ഒരേ വർഷം പ്രേക്ഷകരുടെ മുൻപിൽ എത്തുക. സുഗീത് സംവിധാനം ചെയ്ത മൈ സാന്റാ ആണ് ദിലീപിന്റെ അടുത്ത റിലീസ്. ഈ വർഷം ക്രിസ്മസിന് ആണ് മൈ സാന്റാ റിലീസ് ചെയ്യുന്നത്.
നാദിർഷ ഒരുക്കുന്ന കേശു ഈ വീടിന്റെ നാഥൻ, ദിലീപ് പോക്കറ്റടിക്കാരന്റെ വേഷത്തിൽ എത്തുന്ന പിക് പോക്കറ്റ്, ദേസി സൂപ്പർ ഹീറോ മോഡലിൽ ഒരുക്കുന്ന പറക്കും പപ്പൻ, ജോഷി ചിത്രം ഓൺ എയർ, വാളയാർ പരമശിവം എന്നിവയൊക്കെയാണ് ദിലീപിന്റെ വരാനിരിക്കുന്ന പ്രൊജെക്ടുകൾ. ഇപ്പോൾ ദിലീപ്- അർജുൻ ചിത്രമായ ജാക്ക് ഡാനിയൽ തീയേറ്ററുകളിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.