സിനിമ നടിയെ ആക്രമിച്ച കേസില് പുതിയ വിവാദങ്ങള് പുകയുന്നു. ഈ ആക്രമണവുമായി ബന്ധപ്പെട്ട് മലയാള സിനിമയിലെ ചിലരുടെ പേരുകള് കൂടെ പുറത്ത് വന്നു. കേസിലെ പ്രതികളും ആരോപണ വിധേയരും സിനിമ പ്രവര്ത്തകരുടെ പേരുകള് പുറത്ത് വിട്ടു എന്നാണ് അറിയാന് കഴിഞ്ഞത്.
ദിലീപ് പറഞ്ഞിട്ടാണ് നടിയെ ആക്രമിച്ചത് എന്ന് പറയാന് പള്സര് സുനിക്ക് പണം വാഗ്ദാനം ചെയ്തെന്നാണ് നാദിര്ഷയെ ഫോണ് വിളിച്ച വിഷ്ണു പറഞ്ഞത്. ദിലീപിന്റെ പേര് പറയാതിരിക്കാന് കോടികള് ചോദിച്ചെന്നും ദിലീപ് പോലീസില് നല്കിയ പരാതിയില് പറയുന്നു. ദിലീപിന്റെ പിഎ അപ്പുണ്ണിയെ ഇതുമായി ബന്ധപ്പെട്ട് ഒരാള് വിളിക്കുന്നതിന്റെ ഓഡിയോ പുറത്ത് വന്നിരുന്നു.
ഫോണ് വിളിച്ചു ഭീഷണിപ്പെടുത്തിയ ആള് പറഞ്ഞ പേരുകള് പുറത്ത് പറഞ്ഞാല് മലയാള സിനിമയിലെ ഷൂട്ടിങ്ങുകള് പോലും നിലയ്ക്കും എന്നാണ് നാദിര്ഷ കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചത്. കേസില് പുതുതായി പറഞ്ഞ പേരുകള് സിനിമ ലോകത്തെ ഞെട്ടിക്കുന്നവയാണെന്നാണ് വാര്ത്തകള് വരുന്നത്. മലയാളത്തിലെ ചില മുന്നിര താരങ്ങളുടെ പേരും ഈ സംഭവത്തില് ഉയര്ന്നു കേള്ക്കുന്നത് ഇന്റസ്ട്രിയെ അങ്കലാപ്പിലാക്കുന്നു.
തന്നെ കുടുക്കാനായി മലയാള സിനിമയിലെ പ്രമുഖര് പണം നല്കാം എന്ന വിഷ്ണുവിന്റെ വെളിപ്പെടുത്തലുകള് വിശ്വസിക്കുന്നില്ലയെന്നാണ് ദിലീപിന്റെ നിലപാട്. ഇതിന്റെ പിന്നിലെ സത്യാവസ്ഥ അന്വേഷിക്കണമെന്ന് ദിലീപ് ആവശ്യപ്പെടുന്നു.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.