നടൻ ദിലീപിന്റെ രാജി അംഗീകരിച്ചതായി താര സംഘടനയായ ‘അമ്മ പത്ര സമ്മേളനത്തിൽ അറിയിച്ചത് കുറച്ചു ദിവസങ്ങൾക്കു മുൻപാണ്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപെട്ടു ദിലീപിന്റെ പേരിൽ ‘അമ്മ എന്ന സംഘടനക്ക് മാധ്യമങ്ങൾ വഴി ഒരുപാട് പഴി കേൾക്കേണ്ടി വന്നിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ അമ്മ പ്രസിഡന്റ് മോഹൻലാൽ ആവശ്യപ്പെട്ടത് അനുസരിച്ചു ആണ് ദിലീപ് തന്റെ രാജി സമർപ്പിച്ചത് എന്നാണ് അദ്ദേഹം പത്ര സമ്മേളനത്തിൽ അറിയിച്ചത്. ദിലീപിനെ പുറത്താക്കാൻ ജനറൽ ബോഡി കൂടി അവിടെ ഭൂരിപക്ഷാഭിപ്രായം വേണം എന്നിരിക്കെ , സംഘടനക്ക് ബുദ്ധിമുട്ടു ഉണ്ടാക്കാതെ മോഹൻലാലിന്റെ നിർദേശമനുസരിച്ചാണ് ദിലീപ് തന്റെ രാജി സമർപ്പിച്ചത്. ദിലീപിന്റെ രാജി ‘അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിക്കുകയും, ദിലീപ് സംഘടനക്ക് പുറത്തു ആവുകയും ചെയ്തു.
ഇപ്പോൾ തന്റെ രാജികത്ത് ഒഫീഷ്യൽ ഫേസ്ബുക് പേജ് വഴി പുറത്തു വിട്ടിരിക്കുകയാണ് ദിലീപ്. ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ, “അമ്മ എന്ന സംഘടനയിൽ നിന്നുള്ള എന്റെ രാജികത്ത് അമ്മയിലെ അംഗങ്ങൾക്കും,പൊതുജനങ്ങൾക്കും, എന്റെ പ്രിയപ്പെട്ട പ്രേക്ഷകർക്കും, എല്ലാവർക്കുമായ് ഞാൻ പങ്കുവയ്ക്കുകയാണ്. അമ്മയുടെ എക്സിക്യൂട്ടിവിനു ശേഷവും ഈ കത്ത് പുറത്ത് വിടാത്തതുകൊണ്ടാണു ഇപ്പോൾ കത്ത് പുറത്തുവിടുന്നത്. അമ്മയുടെ ബയലോപ്രകാരം എന്നെ പുറത്താക്കാൻ ജനറൽ ബോഡിയിൽ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോധ്യം എനിക്കുണ്ട് , പക്ഷെ എന്നെ കരുതി അമ്മ എന്ന സംഘടന തകർക്കപ്പെടാതിരിക്കാൻ വേണ്ടി ഞാൻ എന്റെ ജേഷ്ഠസഹോദരനായ ശ്രീ മോഹൻലാലുമായ് വിശദമായ ചർച്ചകൾക്ക് ശേഷമാണു രാജികത്ത് നൽകിയത്. രാജികത്ത് സ്വീകരിച്ചാൽ അത് രാജിയാണ്,പുറത്താക്കലല്ല”. ദിലീപിനോട് രാജി ആവശ്യപ്പെട്ടാണ് അദ്ദേഹം രാജി വെച്ചത് എന്നാണ് അമ്മ നേതൃത്വം പറഞ്ഞത് എങ്കിലും താൻ സ്വമേധയാ രാജി വെച്ചതാണ് എന്നാണ് ദിലീപ് ഇപ്പോൾ പറയുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.