മലയാള സിനിമ പ്രേക്ഷകർ ഏറെ കാത്തിരുന്ന കൂട്ടുകെട്ടായിരുന്നു ദിലീപ്-നാദിർഷാ കൂട്ടുകെട്ട്. മിമിക്രിയിൽ നിന്നും സംവിധാനരംഗത്തേക്ക് എത്തിയ നാദിർഷ രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്തെങ്കിലും ദിലീപിനൊപ്പമുള്ള സിനിമ എപ്പോൾ ആണെന്നാണ് സിനിമാലോകത്തു നിന്നും ഉയർന്നു കേട്ടിരുന്ന ചോദ്യം.
സൂപ്പർ ഹിറ്റുകളായ അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ എന്നീ സിനിമകൾക്ക് ശേഷം നാദിർഷ ദിലീപിനെ നായകനാക്കി സിനിമ ഒരുക്കുന്നു എന്ന വാർത്തകൾ എത്തിയിരുന്നു. എന്നാൽ ആ സമയത്ത് നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതൊട് കൂടി ആ വാർത്തകളും നിലച്ചു.
ഇപ്പോൾ വീണ്ടും ദിലീപ്-നാദിർഷ കൂട്ടുകെട്ടിൽ നിന്നും സിനിമ ഒരുക്കുന്നു എന്ന വാർത്തകൾ ആണ് സിനിമാലോകത്തു നിന്നും ലഭിക്കുന്നത്. ഫഹദിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്‌സാക്ഷിയ്ക്കും തിരക്കഥ ഒരുക്കിയ സജീവ് പാഴൂർ ആണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്.
കേശു ഈ വീടിന്റെ നാഥൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയും പോലെ ഒരു റിയലിസ്റ്റിക് രീതിയിലുള്ള സമീപനം തന്നെയായിരിക്കുമെന്നാണ് കരുതുന്നത്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.