നടിയെ ആക്രമിച്ച ഗൂഢാലോചന കേസിൽ ദിലീപ് അറസ്റ്റിലായപ്പോൾ പാതിവഴിയിൽ നിന്ന് പോയതാണ് കമ്മാരസംഭവത്തിന്റെ ഷൂട്ടിങ്. ഇനി കമ്മാരസംഭവം പൂർത്തിയാകുമോ എന്ന ഏറെ നാളത്തെ സംശയത്തിന് വിരാമമിട്ടുകൊണ്ട് ചിത്രത്തിന്റെ ഷൂട്ടിങ് പുനരാരംഭിച്ചു.
85 ദിവസത്തെ ജയിൽ ജീവിതത്തിന് ശേഷം ജാമ്യത്തിൽ ഇറങ്ങിയ ദിലീപ് കമ്മാരസംഭവം പൂർത്തിയാക്കാൻ തീരുമാനിക്കുകയായിരുന്നു. നവാഗതനും പരസ്യസംവിധായകനുമായ രതീഷ് അമ്പാട്ടാണ് കമ്മാരസംഭവത്തിന്റെ സംവിധായകൻ. മലപ്പുറം വേങ്ങരയാണ് ഇപ്പോൾ ചിത്രീകരണം നടക്കുന്നത്.
20 കോടിയോളം ബഡ്ജറ്റിൽ ആണ് കമ്മാരസംഭവം ഒരുങ്ങുന്നത്. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രം ഗോകുലം മൂവീസ് ആണ് നിർമ്മിക്കുന്നത്.
20 ദിവസത്തെ ചിത്രീകരണം ബാക്കിയുള്ളപ്പോഴാണ് ദിലീപ് അറസ്റ്റിൽ ആകുന്നത്. ആ സീനുകൾ ആണ് ഇപ്പോൾ ഷൂട്ട് ചെയ്യുന്നത്.
ദിലീപിനൊപ്പം തമിഴ് താരങ്ങളായ സിദ്ധാർത്ഥ്, ബോബി സിംഹ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. നമിത പ്രമോദ് ആണ് നായികയാകുന്നത്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.