ജനപ്രിയ നടൻ ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാകാനുള്ള കുതിപ്പിലാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ രാമലീല എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്ത ഈ പൊളിറ്റിക്കൽ ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത് ടോമിച്ചൻ മുളകുപാടം ആണ്. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയാണ് രാമലീലക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ആദ്യ ഷോ മുതൽ തന്നെ ഗംഭീര പ്രേക്ഷക പ്രതികരണം നേടിയെടുത്ത ഈ ചിത്രം ബോക്സ് ഓഫീസിൽ കോടികളാണ് ഇതിനോടകം കൊയ്തെടുത്ത്. കേരളത്തിന് പുറത്തും മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഈ ചിത്രം ഇതിനോടകം കേരളത്തിനകത്തും നിന്നും പുറത്തു നിന്നുമുള്ള കളക്ഷൻ വെച് ഏകദേശം 20 കോടി മുകളിൽ കളക്ഷൻ നേടിയതായാണ് അനൗദ്യോഗിക വിവരങ്ങൾ പറയുന്നത്.
ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ വിജയം 2015 ഇൽ പുറത്തിറങ്ങിയ ഷാഫി ചിത്രമായ ടു കൺഡ്രീസ് ആണ്. ലോകമെമ്പാടു നിന്നും 55 കോടിയോളം ആണ് ഈ ചിത്രം നേടിയ ഗ്രോസ് കളക്ഷൻ. കേരളത്തിൽ നിന്ന് മാത്രം 38 കോടിയോളവും ഈ ചിത്രം നേടിയതായാണ് കണക്കുകൾ പറയുന്നത്. ഈ റെക്കോർഡ് രാമലീല തകർക്കുമോ എന്നതാണ് ഇപ്പോൾ ദിലീപ് ആരാധകരും പ്രേക്ഷകരും ഉറ്റു നോക്കുന്നത്.
രാമലീല ദിലീപിന്റെ രണ്ടാമത്തെ 50 കോടി ചിത്രമാവുമോ എന്നതും ആകാംഷയോടെ പ്രേക്ഷകർ കാണാൻ കാത്തിരിയ്ക്കുന്ന കാര്യമാണ്. ഏതായാലും രാമലീല ഇപ്പോൾ പോകുന്ന രീതിയിൽ തന്നെ മുന്നോട്ടു പോവുകയാണെകിൽ അതിനുള്ള സാധ്യത ഉണ്ടെന്നു സംശയമില്ലാതെ തന്നെ നമ്മുക്ക് പറയാൻ സാധിക്കും.
ബിഗ് ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രത്തിൽ ദിലീപിനൊപ്പം ഒരു വമ്പൻ താരനിര തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്. രാധിക ശരത് കുമാർ, പ്രയാഗ മാർട്ടിൻ, സിദ്ദിഖ്, വിജയ രാഘവൻ , കലാഭവൻ ഷാജോൺ, , ലെന, മുകേഷ്, സുരേഷ് കുമാർ, സായി കുമാർ , രഞ്ജി പണിക്കർ എന്നിവരാണ് ഈ ചിത്രത്തിൽ വേഷമിട്ട പ്രമുഖർ. ഗോപി സുന്ദർ സംഗീതം പകർന്ന ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചത് ഷാജി കുമാർ ആണ്.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.