ഇന്നലെ നടന്ന കമ്മാര സംഭവത്തിന്റെ ഓഡിയോ ലോഞ്ചിലെ ദിലീപിന്റെ പ്രസംഗം ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ച ആവുന്നത്. ബിഗ് ബജറ്റ് ചിത്രമായ കമ്മാര സംഭവത്തിൽ കമ്മാരൻ നമ്പിയാർ എന്ന വ്യക്തിയുടെ വിവിധ കാലഘട്ടം ആണ് കാണിക്കുന്നത് അത് കൊണ്ട് തന്നെ വ്യത്യസ്ത ഗെറ്റപ്പുകളിൽ ആണ് ദിലീപ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അഞ്ചോളം ലുക്കിൽ കമ്മാരൻ ആയി എത്തുന്ന ദിലീപിന്റെ സുപ്രധാനമായി കാണിക്കുന്നത് 3 വേഷം ആണ്. ഒന്ന് വയസ്സനും ഒന്ന് പാട്ടിൽ ഉള്ളതുമായ ലുക്കിൽ അങ്ങനെ ഇരിക്കെ മൂന്നാമത് ലുക്ക് എന്ത് പരീക്ഷിക്കും എന്ന് ചിന്തിച്ചിരിക്കെ ആണ് സുനാമി പോലെ തനിക്ക് നേരെ പ്രശനങ്ങൾ വരുന്നതും മൂന്നു മാസക്കാലത്തോളം ജയിലിൽ ആവുന്നതും അവിടെ വച്ച് തന്റെ രൂപത്തിൽ ഉണ്ടായ മാറ്റം ആണ് ഈ ചിത്രത്തിന് വേണ്ടി ഉപയോഗിച്ചത് എന്നും ദിലീപ് പറഞ്ഞു.
കഴിഞ്ഞ വർഷം ആയിരുന്നു ദിലീപ് കേസിൽ അകപ്പെടുകയും മൂന്നു മാസത്തോളം ജയിലിൽ ആവുകയും ചെയ്തത് ആ കാലയളവിൽ ദിലീപ് താടി വച്ച് ആണ് മാധ്യമങ്ങൾക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടത് പിന്നീട് ദിലീപ് പുറത്തിറങ്ങിയെങ്കിലും ഈ ലുക്കിന് മാറ്റം വരുത്താൻ തയ്യാറായില്ല. പലരും പല കഥകൾ ഇതിനെ പറ്റി പറഞ്ഞു എങ്കിലും പിന്നീട് മാറ്റം വരുത്താതെ ഇരുന്നത് ഇതിനു വേണ്ടി ആയിരുന്നു എന്നും ദിലീപ് കൂട്ടിച്ചേർത്തു. തന്റെ ഈ ലുക്കിന് കാരണക്കാരായ നിന്ന എല്ലാ മാധ്യമങ്ങൾക്കുംനന്ദി പറഞ്ഞാണ് ദിലീപ് പ്രസംഗം അവസാനിപ്പിച്ചത്. താടിയും കറുത്ത ഷർട്ടും ഗ്ലാസും വച്ച ദിലീപ് ലുക്ക് ഇപ്പോൾ തന്നെ വൻ താരങ്ങമായി മാറി കഴിഞ്ഞു. ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലൻ നിർമ്മിച്ച് രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രം വിഷുവിനു തീയറ്ററുകളിൽ എത്തും.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.