[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കിടിലൻ ഡാൻസുമായി വിവാഹ ദിനത്തിൽ നീരജ് മാധവും ഒപ്പം കൂടി ഭാര്യയും..

ഇന്നലെ വിവാഹിതനായ യുവ താരം നീരജ് മാധവ് ആണ് കിടിലൻ നൃത്തവും ആയി വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗം ആകുന്നത്. യുവക്കളുടെ പ്രിയ താരം ആയ നീരജിന്റെ വിവാഹം ഇന്നലെ ആയിരുന്നു. വിവാഹത്തിന് ശേഷം ഒരുക്കിയ സൽക്കാര ചടങ്ങുകൾക്ക് ഇടയിൽ ആണ് നീരജ് വേദിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി നൃത്ത ചുവടുകൾ വച്ചത്. ഭാര്യയായ ദീപ്തിയും നീരജിന് പിന്തുണയേകി ഒപ്പം കൂടി. വിവാഹത്തിന് വന്നവർക്കും ചലച്ചിത്ര പ്രവർത്തകർക്കും അപ്രതീക്ഷിതമായി നടന്ന സംഭവം കൗതുകമായി. നീരജിന്റെ കല്യാണ സൽക്കാരത്തിന്റെ ഈ നൃത്തം ആണിപ്പോൾ തരംഗം ആയി കൊണ്ടിരിക്കുന്നത്.

കോഴിക്കോട് സ്വദേശിയായ ദീപ്തി കൊച്ചി ടി. സി. എസ് ലെ ജീവനക്കാരി ആണ്. നീണ്ടകാലത്തെ പ്രണയത്തിന് ശേഷം ആണ് ഇരുവരുടെയും കല്യാണം. കോഴിക്കോട് വച്ചു വളരെ ലളിതമായി ആയിരുന്നു ചടങ്ങുകൾ, പരമ്പരാഗത രീതിയിൽ ആയിരുന്നു വിവാഹ ചടങ്ങുകൾ എല്ലാം തന്നെ. വിവാഹത്തിന് ശേഷം ഒരുക്കിയ വിവാഹ സൽക്കാര ചടങ്ങുകൾക്ക് മലയാളത്തിലെ പ്രശസ്ത നടി നടന്മാർ പങ്കെടുത്തു. ബഡ്ഡി എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നീരജ് ദൃശ്യം, മെക്സിക്കൻ അപാരത, വടക്കൻ സെൽഫി തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ യുവാക്കൾക്ക് പ്രിയങ്കരനായി മാറുകയായിരുന്നു. ലവ കുശ എന്ന ചിത്രത്തിലൂടെ രചനയിലേക്ക് തിരിഞ്ഞ നീരജ് നൃത്തത്തിൽ പ്രാവീണ്യം മുൻപേ തെളിയിച്ചിട്ടുണ്ട്‌, നീരജ് തന്റെ സുഹൃത്ത് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഒരു വടക്കൻ സെൽഫിയിൽ മുൻപ് നൃത്ത സംവിധാനം നിർവഹിച്ചിട്ടുണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

7 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

7 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.